നാദാപുരത്ത് സിപിഎം നേതാവ് സി എച്ച് മോഹനന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു

Published : Apr 02, 2021, 10:26 AM ISTUpdated : Apr 02, 2021, 10:34 AM IST
നാദാപുരത്ത് സിപിഎം നേതാവ് സി എച്ച് മോഹനന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു

Synopsis

നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടുമുറ്റത്താണ് ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത് കാണപ്പെട്ടത്

നാദാപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന നാദാപുരത്ത് സിപിഎം നേതാവ് സി എച്ച് മോഹനന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. സിപിഎം നാദാപുരം ഏരിയ കമ്മിറ്റിയംഗമാണ് സിഎച്ച് മോഹനൻ.

ഇദ്ദേഹത്തിന്റെ നാദാപുരം പുളിക്കൂലിലെ പുത്തൻപുരയിൽ വീട്ടുമുറ്റത്താണ് ആദരാഞ്ജലികൾ അർപ്പിച്ച് റീത്ത് കാണപ്പെട്ടത്. നാദാപുരം പൊലീസ് റീത്ത് എടുത്ത് മാറ്റി. തെരഞ്ഞെടുപ്പിനിടെ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021