
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ എല്ലാ കണക്കുകൂട്ടലുകളും അപ്രസക്തമാക്കി ഉമാ തോമസിന്റെ ലീഡ് കുതിക്കുമ്പോൾ ആഹ്ലാദത്തിന്റെ നെറുകയിലാണ് യുഡിഎഫ് ക്യാമ്പ്. എല്ലാ ആശങ്കകളും മറികടന്ന് ഉമാ തോമസിന്റെ ഭൂരിപക്ഷം കുതിക്കുമ്പോൾ പ്രവർത്തകർ മാത്രമല്ല നേതാക്കളും അവരുടെ ഭാര്യമാരും വരെ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവരിലും വേറിട്ട് നിൽക്കുകയാണ് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡൻ. ഫേസ്ബുക്കിലൂടെ പാട്ടും നൃത്തവും ഒക്കെയായി ആഘോഷമാക്കുന്ന അന്നയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കണ്ടം റെഡിയല്ലേ....Right Okay ഓടിക്കോ എന്ന ക്യാപ്ഷനോടെയാണ് അന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'കടമ്പ' എന്ന സിനിമയ്ക്ക് വേണ്ടി തിക്കോടിയൻ രചിച്ച് എം.കെ.രാഘവൻ സംഗീതം നൽകിയ അപ്പോളും പറഞ്ഞില്ലേ എന്ന ഗാനം പാടി, ചുവടുവച്ചാണ് ആന്ന ആഘോഷിക്കുന്നത്. ഉമയുടെ വിജയത്തോടൊപ്പം യുഡിഎഫ് ക്യാമ്പും ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
"