ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും; കോൺ​ഗ്രസുമായി സഖ്യത്തിനില്ലെന്ന് അരവിന്ദ് കെജ്രിവാൾ

By Web TeamFirst Published Feb 25, 2019, 9:53 PM IST
Highlights

ആം ആദ്മി പാർട്ടിയുടെ മുഖ്യ എതിരാളിയായ കോൺ​ഗ്രസുമായി സഖ്യചർച്ചയ്ക്ക് തയ്യാറായ സംഭവത്തിൽ ആം ആദ്മി പാർട്ടി വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ അമിത്ഷാ- മോദി കൂട്ടുകെട്ട് രാജ്യത്ത് സൃഷ്ടിക്കുന്ന വൻവെല്ലുവിളി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു കെജ്രിവാളിന്റെ വിശദീകരണം. 

ദില്ലി: പൊതുതെരഞ്ഞെടുപ്പിനുള്ള സഖ്യചർച്ചയിൽ നിന്ന് കോൺ​ഗ്രസ് പിൻവാങ്ങിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വരുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കും. എൻഡിടിവിയ്ക്ക് അനുവ​ദിച്ച് അഭിമുഖത്തിലാണ് കെജ്രിവാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. സഖ്യചർച്ചയ്ക്കുള്ള എല്ലാ വാതിലും അടഞ്ഞ അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

കോൺ​ഗ്രസ് അധ്യക്ഷ്ഷൻ രാഹുൽ ​ഗാന്ധി, പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുമായി അരവിന്ദ് കെജ്രിവാൾ ചർച്ച നടത്തിയിരുന്നു. ആം ആദ്മി പാർട്ടിയുടെ മുഖ്യ എതിരാളിയായ കോൺ​ഗ്രസുമായി സഖ്യചർച്ചയ്ക്ക് തയ്യാറായ സംഭവത്തിൽ ആം ആദ്മി പാർട്ടി വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ അമിത്ഷാ- മോദി കൂട്ടുകെട്ട് രാജ്യത്ത് സൃഷ്ടിക്കുന്ന വൻവെല്ലുവിളി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു കെജ്രിവാളിന്റെ വിശദീകരണം. രാജ്യത്തെ സാമ്പത്തികാവസ്ഥ തകരാറിലാകുകയും രാജ്യത്താകെ വിദ്വേഷാന്തരീക്ഷം ഉണ്ടാകുകയും ചെയ്തു. ഈ അവസ്ഥയിൽ നിന്ന് മോചനം നേടുകയാണ് ലക്ഷ്യം. 

കോൺ​ഗ്രസിനോടുള്ള സ്നേ​ഹമല്ല, രാജ്യത്തിന്റെ രക്ഷയാണ് പ്രധാനമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. കോൺ​ഗ്രസ് ഉദ്ദേശിക്കുന്നത് പശ്ചിമബം​ഗാളിലും ഉത്തർപ്രദേശിലും പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുക എന്നതാണ്. ദില്ലിയിൽ ഏഴ് സീറ്റിലും ആംആദ്മി പാർട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി ഏഴ് സീറ്റ് നേടിയിരുന്നു. 

click me!