വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം തകര്‍ക്കും: അരവിന്ദ് കെജ്രിവാള്‍

Published : Jan 20, 2019, 05:15 PM IST
വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം തകര്‍ക്കും: അരവിന്ദ് കെജ്രിവാള്‍

Synopsis

മോദിയുടെയും അമിത് ഷായുടെയും അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് തന്നെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് ഇരുവരും നാട് നശിപ്പിച്ചു. ജനങ്ങളുടെ മനസുകളില്‍ വിഷംകുത്തിവെച്ചെന്നും അരവിന്ദ് കെജ്രിവാള്‍.

ദില്ലി: വീണ്ടും അധികാരത്തിലെത്തിയാല്‍   പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രാജ്യം തകര്‍ക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പഞ്ചാബിലെ സന്‍ഗുര്‍ ടൗണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. മോദിയുടെയും അമിത് ഷായുടെയും അഞ്ച് വര്‍ഷത്തെ ഭരണംകൊണ്ട് തന്നെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് ഇരുവരും നാട് നശിപ്പിച്ചു. ജനങ്ങളുടെ മനസുകളില്‍ വിഷംകുത്തിവെച്ചു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യം മൊത്തം ഇരുവരെയും പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും കെജ്രിവാള്‍ പറഞ്ഞു. 

2019ല്‍ വീണ്ടും അമിത് ഷാ-മോദി സഖ്യം അധികാരത്തിലെത്തിയാല്‍ അവര്‍ ഇന്ത്യന്‍ ഭരണഘടന പോലും മാറ്റിയെഴുതും. അതിലൂടെ പിന്നീട് തെരഞ്ഞെടുപ്പ് പോലും നടക്കാതെയാകും. ഹിറ്റ്‍ലര്‍ ജര്‍മനിയില്‍ നടത്തിയ പോലെ ഒരു ഫാസിസ്റ്റ് ഭരണക്രമം ഉണ്ടാക്കിയെടുക്കുമെന്നും ഇന്നലെ കെജ്രിവാള്‍ പറഞ്ഞിരുന്നു.
 

PREV
click me!