
ഇടതുകോട്ടയായ കല്ല്യാശ്ശേരിയിൽ യുവനേതാവിനെ ഇറക്കിയ സിപിഎമ്മിന് മികച്ച വിജയം ഉറപ്പെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സർവേ പ്രവചിക്കുന്നു. കഴിഞ്ഞ രണ്ട് ടി.വി.രാജേഷ് മത്സരിച്ച സീറ്റിൽ ഇക്കുറി എം.വിജിനാണ് മത്സരിക്കുന്നത്. കോൺഗ്രസിനായി ബ്രിജേഷ് കുമാറും ബിജെപിക്കായി അരുൺ കൈതപ്രവും മത്സരരംഗത്തുണ്ട്. മൂന്ന് മുന്നണികളും യുവാക്കളെ മത്സരരംഗത്തിറക്കി എന്നതാണ് കല്ല്യാശ്ശേരിയിലെ സവിശേഷത. 2016-ൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് കല്ല്യാശ്ശേരിയിൽ സിപിഎമ്മിനുണ്ടായത്. 43000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിൻ്റെ ടി.വി.രാജേഷ് കോൺഗ്രസിൻ്റെ അമൃത രാമകൃഷ്ണനെ കല്ല്യാശ്ശേരിയിൽ തോൽപിച്ചത്.