ബിഹാറിൽ എൻഡിഎയുടെ ലോക്സഭാ സീറ്റുകളില്‍ ധാരണയായി

Published : Dec 23, 2018, 01:03 PM IST
ബിഹാറിൽ എൻഡിഎയുടെ ലോക്സഭാ സീറ്റുകളില്‍ ധാരണയായി

Synopsis

എൻഡിഎയുടെ ബിഹാറിലെ ലോക്സഭാ സീറ്റ് വീതം വയ്പിൽ തീരുമാനമായി. ബിജെപിയും ജെഡിയുവും 17 സീറ്റിൽ വീതം മത്സരിക്കും.

 

ദില്ലി‍: എൻഡിഎയുടെ ബിഹാറിലെ ലോക്സഭാ സീറ്റ് വീതം വയ്പിൽ തീരുമാനമായി. ബിജെപിയും ജെഡിയുവും 17 സീറ്റിൽ വീതം മത്സരിക്കും. രാം വിലാസ് പാസ്വാന്‍റെ ലോകജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റ് നല്‍കും. പാസ്വാന് രാജ്യസഭാ സീറ്റും നല്‍കും. അമിത് ഷായും നിതീഷ് കുമാറും പാസ്വാനും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അതേസമയം, ബംഗാളിൽ ആരുമായും സഖ്യമുണ്ടാക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഒറ്റയ്ക്ക് മല്‍സരിക്കാൻ സംസ്ഥാന ഘടകത്തിന് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിര്‍ദേശം നല്‍കി. ഇടത്, തൃണമൂൽ സഖ്യത്തെ ചൊല്ലി ബംഗാള്‍ ഘടകത്തിൽ കടുത്ത ഭിന്നതയുണ്ടായ സാഹചര്യത്തിലാണ് ഒറ്റയക്ക് മല്‍സരിക്കാനുള്ള തീരുമാനം. 
 

PREV
click me!