ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി: നീക്കം സ്വതന്ത്രരെ ഒപ്പം നിർത്താൻ

Published : Oct 25, 2019, 07:15 AM ISTUpdated : Oct 25, 2019, 08:01 AM IST
ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി: നീക്കം സ്വതന്ത്രരെ ഒപ്പം നിർത്താൻ

Synopsis

നാലു സ്വതന്ത്രരെ ചർച്ചയ്ക്കായി ദില്ലിയിൽ എത്തിച്ച് ബിജെപി. ഐഎൻഎൽഡിയുടെ അഭയ് ചൗതാലയും ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യത.

ഹരിയാനയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ഇന്ന് അവകാശവാദം ഉന്നയിച്ചേക്കും. തൊണ്ണൂറംഗ  നിയമസഭയിൽ 40 സീറ്റാണ് ബിജെപിക്ക് കിട്ടിയത്. ഏഴു സ്വതന്ത്രരെ ഒപ്പം നിറുത്തി സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം. നാലു സ്വതന്ത്രരെ ബിജെപി ചർച്ചയ്ക്കായി ഇന്നലെ ദില്ലിയിൽ എത്തിച്ചിരുന്നു.

ഐഎൻഎൽഡിയുടെ അഭയ് ചൗതാലയും ബിജെപിയെ പിന്തുണയ്ക്കാനാണ് സാധ്യത. ബിജെപിയുടെ നീക്കം നിരീക്ഷിച്ച ശേഷം നിലപാട് തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ദുഷ്യന്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കി ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിറുത്താൻ തയ്യാറെന്ന് ആണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാൽ ഭൂപീന്ദർസിംഗ് ഹൂഡ ഇക്കാര്യത്തിൽ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

90  അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 46  സീറ്റുകൾ സ്വന്തമാക്കാൻ ഭരണകക്ഷിയായ ബിജെപിക്കും കഴിയാതിരുന്നതോടെയാണ് ഹരിയാനയിൽ രാഷ്ട്രീയ കളികൾ തുടങ്ങിയത്.  നേരത്തെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താനും വ്യക്തത വരുത്താനും ബിജെപി പ്രകാശ്സിംഗ് ബാദലിൻറെ സഹായം തേടിയിരുന്നു. ബാദൽ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. 

നരേന്ദ്രമോഡിയും അമിത് ഷായും ഉൾപ്പെടുന്ന താര പ്രചാരകർ ഹരിയാന ഇളക്കി മറിച്ചിട്ടും മാന്ത്രിക സംഖ്യ നേടാതെ ബിജെപി കിതച്ചിടത്താണ് ഒറ്റയ്ക്ക് പോര് നയിച്ച ഹൂഡ കോൺഗ്രസിന് തിരിച്ചുവരവ് സമ്മാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് ലെ ഈ തിരിച്ചു വരവോടെ ഹരിയാന കോൺഗ്രസ്സ് ലെ ഹൂഡയുടെ അപ്രമാദിത്വം വീണ്ടും തുടരുമെന്ന് ഉറപ്പായി.

ഹരിയാന തെരഞ്ഞെടുപ്പില്‍ ഇക്കുറിയും ജാട്ട് വോട്ടുകൾ ആണ് നിർണ്ണായകമായത്. കോൺഗ്രസിനും ജെജെപിക്കും അനുകൂല നിലപാട് ജാട്ടുകൾ സ്വീകരിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. ബിജെപിയുടെ  പ്രചാരണ വിഷയങ്ങൾ ഹരിയാന തള്ളിയതും പതനത്തിന് ആക്കം കൂട്ടി. ജനസംഖ്യയിൽ 25 ശതമാനയുള്ള ജാട്ട് വോട്ടുകൾ നിർണ്ണായകമെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായി ഹരിയാന ഫലം. 2014 ൽ ജാട്ടിതര സമുദായങ്ങളെ ഒന്നിച്ച് നിർത്തി ബിജെപി ആ കുത്തക തകർക്കാൻ ശ്രമിച്ചത് വിജയം കണ്ടു. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു