
ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 'ചായ് പേ ചർച്ച' ട്രെൻഡാക്കിയത്. ഒരു രാഷ്ട്രീയനേതാവ് ആഹ്വാനം
ചെയ്താലുമില്ലെങ്കിലും നമ്മുടെ നാട്ടിലും അങ്ങ് ഉത്തരേന്ത്യയിലും ചായയും രാഷ്ട്രീയവും നല്ല അസ്സൽ കോംബിനേഷനാണ്. ജനവികാരമറിയാൻ ഞങ്ങളും ചായക്കടകളിലൂടെ ഒന്നു ചുറ്റിനടന്നു നോക്കി.