വോട്ടെണ്ണും മുമ്പ് കോൺഗ്രസ് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു!

By P R SunilFirst Published Nov 29, 2018, 6:39 PM IST
Highlights

വോട്ടെടുപ്പിന് പിന്നാലെ വലിയ ആത്മവിശ്വാസത്തോടെ ആയിരുന്നു കോൺഗ്രസ് നേതാവ് കമൽനാഥിന്‍റെ വാർത്താസമ്മേളനം. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തടസപ്പെടുത്താൻ ബിജെപിയും ആർഎസ്എസും ശ്രമിച്ചെന്ന് കമൽനാഥ് ആരോപിച്ചു. എന്നാൽ ബിജെപിക്ക് ജനങ്ങൾ നല്ല തിരിച്ചടി നൽകിക്കഴിഞ്ഞുവെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

ഭോപാൽ: ഡിസംബർ പതിനൊന്നിലെ ജനവിധി പുറത്തുവരും മുമ്പ് വിജയം സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ്. ഉയർന്ന പോളിംഗ് ശതമാനം വലിയ ആത്മവിശ്വാസമാണ് കോൺഗ്രസ് നേതൃത്വത്തിന് നൽകുന്നത്.  മധ്യപ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിലേറ്റാൻ വിധി എഴുതിക്കഴിഞ്ഞെന്നാണ് കമൽനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ആര് മുഖ്യമന്ത്രി ആകണമെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കുമെന്ന് വരെ പറയാൻ കോൺഗ്രസ് മടി കാണിക്കുന്നില്ല. 

വോട്ടെടുപ്പിന് പിന്നാലെ വലിയ ആത്മവിശ്വാസത്തോടെ ആയിരുന്നു കോൺഗ്രസ് നേതാവ് കമൽനാഥിന്‍റെ വാർത്താസമ്മേളനം. കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തടസപ്പെടുത്താൻ ബിജെപിയും ആർഎസ്എസും ശ്രമിച്ചെന്ന് കമൽനാഥ് ആരോപിച്ചു. എന്നാൽ ബിജെപിക്ക് ജനങ്ങൾ നല്ല തിരിച്ചടി നൽകിക്കഴിഞ്ഞുവെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 36 ശതമാനം വോട്ടാണ് കോൺഗ്രസിന് കിട്ടിയത്. വലിയൊരു തരംഗം അനുകൂലമായി ഉണ്ടായെങ്കിലേ ബിജെപിയെ മറികടക്കാൻ കോൺഗ്രസിന് കഴിയൂ. പതിനഞ്ച് വർഷത്തെ ബിജെപി ഭരണത്തിന് എതിരായ വികാരം പ്രകടമായിരുന്നു എങ്കിലും അത് കോൺഗ്രസിന് അനുകൂലമായ തരംഗമായി മാറിയിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയുക അസാധ്യമാണ്. ഇരു ക്യാമ്പുകളിലും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടലുകൾ തുടരുകയാണ്. കോൺഗ്രസിന്‍റെ വലിയ പ്രതീക്ഷകൾക്ക് ആയുസ് ഡിസംബ‍ർ 11 വരെ മാത്രം ആയിരിക്കുമോ? ബിജെപി സർക്കാർ വീണ്ടും വാഴുമോ വീഴുമോ? കാത്തിരിക്കാം.

click me!