മധ്യപ്രദേശില്‍ ലീഡ് നില വീണ്ടും മാറി മറിയുന്നു. 111 സീറ്റുകളില്‍ ബിജെപിയും കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. ഫോട്ടോഫിനിഷിലേക്കാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കടുത്ത മത്സരമാണ് മധ്യപ്രദേശില്‍ നടക്കുന്നത്.
മധ്യപ്രദേശില്‍ മാറി മറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടം - LIVE BLOG

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
മധ്യപ്രദേശിൽ ഒപ്പത്തിനൊപ്പം ബിജെപിയും കോണ്‍ഗ്രസും
കോൺഗ്രസ് മുക്ത, ബിജെപി മുക്ത ബദൽ ആണ് സ്വപ്നം: ചന്ദ്രശേഖര റാവു
കോൺഗ്രസ് മുക്ത, ബിജെപി മുക്ത ബദൽ ആണ് സ്വപ്നമെന്ന് ചന്ദ്രശേഖര റാവു.അതിലേക്ക് എത്താൻ ഗൗരവമായ പദ്ധതികൾ ആലോചിക്കുന്നുണ്ടെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു.ദേശീയ തലത്തിൽ അത്തരം നീക്കങ്ങൾ ഉടൻ ഉണ്ടാകുമെന്നും റാവു വിശദമാക്കി. നാളെ എം എൽ എമാരുടെ യോഗം ചേരുമെന്നും സത്യപ്രതിജ്ഞ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വിശദമാക്കി. തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെലങ്കാന രാജ്യത്തിനു മാതൃക ആയെന്നും ചന്ദ്രശേഖര റാവു പ്രതികരിച്ചു.
ഛത്തീസ്ഗഢ്: തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രമണ്‍ സിംഗ്
ഛത്തീസ്ഗഢില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രമണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പമുണ്ടായവര്‍ക്ക് നന്ദി പറയുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിനെ എതിരെയുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
തുടരുന്ന അനിശ്ചിതത്വത്തിനിടയില്‍ മധ്യപ്രദേശില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. 115 സീറ്റുകളിലാണ് കോണ്‍ഗ്രസ് നിലവില്‍ ലീഡ‍് ചെയ്യുന്നത്. 105 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു.
ടിആര്‍എസിന്റെ ആശങ്ക അകന്നു; കെ ചന്ദ്രശേഖരറാവുവിന് വിജയം
തെലങ്കാനയില്‍ അധികാരം നിലനിര്‍ത്തിയെങ്കിലും വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ടി ആര്‍എസിന് ആശങ്കയിലാക്കിയിരുന്നു കെ ചന്ദ്രശേഖരറാവു പിന്നിലായത്. എന്നാല്‍ അവസാനഫലങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് ജയം. 51,514 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ ചന്ദ്രശേഖരറാവുവിന്റെ വിജയം. മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരം നിലനിര്‍ത്തി ടിആര്‍എസ്. മഹാസഖ്യത്തെ കശക്കിയെറിഞ്ഞ് ടിആര്‍എസിന്‍റെ തേരോട്ടം.
രാജസ്ഥാനില്‍ കേവലഭൂരിപക്ഷമുറപ്പിച്ച് കോണ്‍ഗ്രസ്
രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റ് നില നേടി കോണ്‍ഗ്രസ്. 101 സീറ്റ് എന്ന കടമ്പ കടക്കാന്‍ കോണ്‍ഗ്രസ് സാധിച്ചു. 68 സീറ്റിലേക്ക് ബിജെപി ചുരുങ്ങി.
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തലവേദനയായി മാറി മറിയുന്ന ലീഡ് നില
രാജസ്ഥാനിലും ചത്തീസ്ഗഢിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന കോണ്‍ഗ്രസിന് തലവേദനയായി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകിട്ട് മൂന്ന് മണിയായിട്ടും മധ്യപ്രദേശില്‍ പൂര്‍ത്തിയായിട്ടില്ല. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യമെന്നിരിക്കേ നിലവിലെ സാഹചര്യത്തില്‍ ബിഎസ്പിയേയോ മറ്റു ചെറുകക്ഷികളെയോ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാം. എന്നാല്‍ ലീഡ് നില നിരന്തരം മാറിമറിയുന്നത് നേതാക്കളേയുംപ്രവര്‍ത്തകരേയും ഒരു പോലെ ആശയക്കുഴപ്പത്തിലാക്കുകയാണ്.
കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‍വാദി പാര്‍ട്ടി
മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കടുത്ത മത്സരം. ബിഎസ്പിക്ക് 4 സീറ്റിലും എസ്പിക്ക് ഒരിടത്തും ലീഡ്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‍വാദി പാര്‍ട്ടി .
രാഹുൽ ഗാന്ധിക്ക് അഭിനന്ദനപ്രവാഹം
അധികം വൈകാതെ നാം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. നാള്‍ക്ക് നാള്‍ വളരുന്ന നായകനാണ് രാഹുല്‍ ഗാന്ധി. അയാളുടെ അക്ഷീണമായ പ്രയത്നത്തിന്‍റെ വിജയമാണിത് - നവജ്യോത് സിങ് സിന്ധു
വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും രാഹുല്‍ ഗാന്ധിക്ക് അവകാശപ്പെട്ടതാണ്. മുഴുവന്‍ ഊര്‍ജ്ജവും ചിലവിട്ടാണ് രാഹുല്‍ പ്രചരണം നയിച്ചത്. -ശശി തരൂര്‍

മധ്യപ്രദേശില്‍ ഇനിയും 12 റൗണ്ട് വോട്ടെണ്ണല്‍ ബാക്കി
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാന്‍ വൈകും
അനിശ്ചിതത്വത്തിനൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു
മാറിമറിഞ്ഞ ലീഡ് നിലയ്ക്കൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു
200 അംഗനിയമസഭയില്‍ 100 സീറ്റുകള്‍ വിജയിച്ച കോണ്‍ഗ്രസ് നിയമസഭയിലേക്ക് ജയിച്ച എട്ടോളം സ്വതന്ത്ര എംഎല്‍എമാരേയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്
തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്തു നില്‍ക്കുന്ന എട്ട് പേരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് വിമതരാണ് എന്നതിനാല്‍ ഇവരുമായുള്ള സഖ്യം ഫലപ്രദമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.
മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും
ബിജെപിക്കും കോണ്‍ഗ്രസിനും 110 വീതം സീറ്റുകള്‍
ബിഎസ്പിക്ക് മൂന്ന് സീറ്റുകള്‍
സിപിഎമ്മിന് രണ്ട് സീറ്റുകള്‍
മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകള്‍
രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും
- മുഖ്യമന്ത്രിയാരെന്ന് രാഹുല്‍ ഗാന്ഡി തീരുമാനിക്കുമെന്ന് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും
- രാജസ്ഥാനില്‍ കോണ്‍ഗ്രസ് 101 സീറ്റുകള്‍ ഉറപ്പിച്ചു.
സ്വതന്ത്രന്‍മാരെ കൂടെ കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്
- ജയിച്ച എട്ട് സ്വതന്ത്ര എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നു
- സച്ചിന്‍ പൈലറ്റുമായാണ് ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയത്.
- സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്നും എങ്കിലും സമാനനിലപാടുള്ളവരേയും ബിജെപി വിരുദ്ധരേയും ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ്
തെലങ്കാനയില്‍ ടിആര്‍എസിന്‍റെ തേരോട്ടം
മൃഗീയഭൂരിപക്ഷത്തോടെ ടിആര്‍എസ് അധികാരം നിലനിര്‍ത്തി
വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പതനം പൂര്‍ണം
മിസോറാം നഷ്ടപ്പെട്ടതോടെ മേഖലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാരില്ലാതെയായി
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരണത്തിനായി കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍
കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം
മധ്യപ്രദേശില്‍ വീണ്ടും ഫലം മാറി മറിഞ്ഞു:
230 അംഗ നിയമസഭയിലെ നിലവില ലീഡ് നില
ബിജെപി 102
കോണ്‍ഗ്രസ് 116
ബിഎസ്പി 5
മറ്റുള്ളവര്‍ 7
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
രാജസ്ഥാനില്‍ 94 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 81 സീറ്റുകളിലും ബിഎസ്പി മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇവിടെ ഒറ്റയ്ക്ക് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നകാര്യം.
മധ്യപ്രദേശില്‍ ചാഞ്ചാട്ടം.... ബിജെപിക്ക് ലീഡ്
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുംതോറും ലീഡ് നില മാറിമറിയുന്നു. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 116 സീറ്റുകളില്‍ കോണ്‍ഗ്രസ് നേരത്തെ ലീഡ് ചെയ്തു വന്നെങ്കിലും അതില്‍ നിന്നും പൊടുന്നനെ ഫലം മാറി മറിഞ്ഞിരിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ബിജെപി 112, കോണ്‍ഗ്രസ്- 108, ബിഎസ്പി 5, മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് മധ്യപ്രദേശിലെ സീറ്റ് നില.