വിലക്കയറ്റം തടയും, സൗജന്യ ചികിത്സ ഉറപ്പാക്കും, സ്റ്റേഡിയത്തിന്റെ പേരുമാറ്റും; ഗുജറാത്തിൽ കോൺഗ്രസ് പ്രകടനപത്രിക

Published : Nov 12, 2022, 12:43 PM IST
വിലക്കയറ്റം തടയും, സൗജന്യ ചികിത്സ ഉറപ്പാക്കും, സ്റ്റേഡിയത്തിന്റെ പേരുമാറ്റും; ഗുജറാത്തിൽ കോൺഗ്രസ് പ്രകടനപത്രിക

Synopsis

സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം പുതുക്കി പണിതപ്പോ‌ൾ അതിന് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് നാമകരണം നടത്തിയിരുന്നു. അധികാരത്തിലെത്തിയാൽ മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ പേര് പഴയപടിയാക്കും എന്നതാണ് കോൺഗ്രസിന്റെ പ്രഖ്യാപനം

അഹമ്മദാബാദ്: കർഷകരേയും സാധാരണക്കാരേയും ഉന്നംവച്ച് ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രകടനപത്രിക. വിലക്കയറ്റം തടയുമെന്നതാണ് ഗുജറാത്തിലെ വോട്ടർമാരോട് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും. 3 ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളും. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും. അധികാരത്തിലെത്തിയാൽ മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ പേര് പഴയപടിയാക്കും എന്നുള്ളതാണ് മറ്റൊരു പ്രധാന വാഗ്ദാനം. സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം പുതുക്കി പണിതപ്പോ‌ൾ അതിന് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് നാമകരണം നടത്തിയിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗേയാണ് കോൺഗ്രസിന്റ പ്രകടനപത്രിക പുറത്തിറക്കിയത്. 
 

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു