
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് പരസ്യമായി ചുംബനം നൽകി പാർട്ടി പ്രവർത്തക. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ഗുജറാത്തിലെത്തിയതായിരുന്നു രാഹുൽ ഗാന്ധി. വൽസാദിലെ റാലിയിൽ വച്ചാണ് ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം വേദിയിലേക്ക് കയറി വന്ന് ഇവർ രാഹുലിന്റെ കവിളിൽ ചുംബിച്ചത്. തുടർന്ന് സ്ത്രീകൾ രാഹുലിനെ മാലയണിയിക്കുകയും ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.
ഇതേ വനിത തന്നെ കുട്ടികളോടെന്ന പോലെ രാഹുലിന്റെ കവിളിലും തൊടുന്നുണ്ട്. ഗുജറാത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ വേണ്ടിയായിരുന്നു രാഹുൽ ഗാന്ധി ഗുജറാത്തിലെത്തിയത്. വൽസാദിലെ വൻരാജ് ആർട്സ് ആന്റ് കൊമേഴ്സ് കോളേജ് ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.