സിപിഎമ്മിനെ നയിക്കുന്നത്പിണറായിയോ വിഎസ്സോ ആകില്ല ; സ്ഥാനാ‍ർത്ഥി പട്ടിക രണ്ടാഴ്ചയ്ക്കകമെന്ന് എസ്ആ‍‍‍ർപി

By Web TeamFirst Published Jan 27, 2019, 11:26 AM IST
Highlights

ലോക് സഭാ തെരഞ്ഞെടുപ്പിൽ പാ‍ർട്ടിയെ നയിക്കുന്നത് പിണറായിയോ വിഎസ്സോ അല്ല. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകി സ്ഥാനാ‍ത്ഥി പട്ടിക രണ്ടാഴ്ചക്കകമെന്ന് എസ്ആർപി

കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക രണ്ടാഴ്ചക്ക് അകമെന്ന് എസ് രാമചന്ദ്രൻ പിള്ള. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം ഉള്ള സ്ഥാനാർത്ഥി പട്ടികയായിരിക്കും സിപിഎം ലോക് സഭ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കുകയെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. വിജയസാധ്യത പരിഗണിച്ച് സ്ഥാനാർത്ഥികളെ പാർട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

വിഎസ് അച്യുതാനന്ദനോ പിണറായി വിജയനോ ആയിരിക്കില്ല തെരഞ്ഞെടുപ്പ് നയിക്കുക. പകരം പാർട്ടി ഒറ്റക്കെട്ടായിട്ടായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുമെന്നും  -എസ് ആർ പി പറഞ്ഞു.  

ശബരിമല വിഷയത്തിലെ  സർക്കാർ നിലപാട് ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു ഗുണം ചെയ്യും. ഇക്കാര്യത്തിൽ ബിജെപിയുടെയും  കോൺഗ്രസിന്റെയും  ഒരേ സമീപനമാണ്. കോൺഗ്രസ്സിന്റേത് വർഗീയതയോട് ചഞ്ചാടുന്ന സമീപനമാണെന്നും എസ്ആർപി ആരോപിച്ചു 
 

click me!