നിയമസഭ തെരഞ്ഞെടുപ്പ്: ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി

By Web TeamFirst Published Mar 7, 2021, 8:17 AM IST
Highlights

പൂര്‍ണമായും കോട്ടണ്‍ കൊണ്ട് നിര്‍മ്മിച്ച തുണി, പേപ്പര്‍ തുടങ്ങിയവയിലേ പ്രചാരണം നടത്താവൂ എന്നാണ് നിര്‍ദേശം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി പിവിസി, പ്ലാസ്റ്റിക്, നൈലോണ്‍, പോളിസ്റ്റര്‍ ഇവയില്‍ തീര്‍ത്ത ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കരുത്.

പൂര്‍ണമായും കോട്ടണ്‍ കൊണ്ട് നിര്‍മ്മിച്ച തുണി, പേപ്പര്‍ തുടങ്ങിയവയിലേ പ്രചാരണം നടത്താവൂ എന്നാണ് നിര്‍ദേശം.പ്രചാരണ ശേഷം ഇവ സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിരോധിത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
 

click me!