Election Results 2022 : 'ഇത് സന്തോഷത്തിന്റെ ദിനം, വോട്ടർമാർക്ക് അഭിനന്ദനം'; ബിജെപി വിജയാഘോഷത്തിൽ പ്രധാനമന്ത്രി

Web Desk   | Asianet News
Published : Mar 10, 2022, 08:02 PM ISTUpdated : Mar 10, 2022, 08:32 PM IST
Election Results 2022 : 'ഇത് സന്തോഷത്തിന്റെ ദിനം, വോട്ടർമാർക്ക് അഭിനന്ദനം'; ബിജെപി വിജയാഘോഷത്തിൽ പ്രധാനമന്ത്രി

Synopsis

ഉത്തർപ്രദേശ് ചരിത്രം കുറിച്ചു. യുപിയിൽ ഒരു മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. 

ദില്ലി: ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) . ജനങ്ങളുടെ വിജയമാണിത്. ബിജെപി (BJP)  പ്രവർത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത് എന്നും പറഞ്ഞ മോദി പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകരാമാണ് ഈ വിജയം. ഉത്തർപ്രദേശ് ചരിത്രം കുറിച്ചു. യുപിയിൽ ഒരു മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. ഇന്ന് മുതൽ പ്രവർത്തകർക്ക് ഹോളിയാണ്. സ്ത്രീകളും യുവവോട്ടർമാരും ബിജെപിയെ പിന്തുണച്ചു.കന്നിവോട്ടർമാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിർണായകമായി. യുപിയിൽ ജാതി രാഷ്ട്രീയം അവസാനിച്ചു. യുപിയിൽ ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനാണ്. 2024ലെ വിജയത്തിന് ജനം അടിത്തറ പാകി. 

കൊവിഡ് പ്രതിരോധത്തിലും വികസനകാര്യത്തിലും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും. താൻ ഒരു കുടുംബത്തിനും എതിരല്ല.കുടുംബാധിപത്യം രാജ്യത്തെ വേദനിപ്പിക്കുന്നു. 'പരിവാർ വാദ്' അവസാനിക്കേണ്ടത് അനിവാര്യമാണ്. അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി എന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ട് എന്ന് അന്വേഷണ ഏജൻസികളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയായി മോദി പറഞ്ഞു. 

 

പ്രവർത്തകർക്ക് നന്ദി പറഞ്ഞ് ജെ പി നദ്ദ

വിജയത്തിന്റെ കാരണകാരനായ മോദിയെ അഭിനന്ദിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പിന് ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ഈ വിജയം. നരേന്ദ്രമോദിയുടെ പ്രവർത്തനമാണ് വൻവിജയത്തിന് കാരണം. ഭാവിയിലെ വിജയത്തിൻറെ സൂചനമാത്രമാണ് ഈ വിജയം. മോദിയുടെ കീഴിൽ ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തിന്റെ വിലയിരുത്തൽ കൂടിയാണിത്. ഈ വിജയം സൂചന മാത്രം. 2024ലും മോദിക്ക് അധികാര തുടർച്ച ജനം നൽകുമെന്നും നദ്ദ പറഞ്ഞു.
 
 

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു