എന്‍ഡിഎയ്ക്ക് വന്‍ വിജയമെന്ന് എക്സിറ്റ്പോളുകൾ: മഹാകുരുക്ഷേത്രത്തിൽ യുപിഎയ്ക്ക് വീണ്ടും തിരിച്ചടി

By Web TeamFirst Published Oct 21, 2019, 10:38 PM IST
Highlights

പ്രമുഖ എക്സിറ്റ് പോളുകളിലൊന്നും കോണ്‍ഗ്രസിനോ യുപിഎയ്ക്കോ പ്രതീക്ഷക്ക് വക നല്‍കുന്ന വിവരങ്ങളൊന്നും തന്നെയില്ല. എന്‍ഡിഎയ്ക്ക് ഒരു ഈസി വാക്കോവർ പ്രവചിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലും എക്സിറ്റ്പോളുകൾ.
 

മുംബൈ/ദില്ലി: തെരഞ്ഞടുപ്പിന്‍റെ ആരവങ്ങളൊഴിഞ്ഞു. മഹാരാഷ്ട്രയും ഹരിയാനയും ഇനി ഫലം വരാനുള്ള കാത്തിരിപ്പിലാണ്. അതിന്  മുന്നോടിയായുള്ള എക്സിറ്റ് പോളുകൾ വന്നു തുടങ്ങി. പ്രമുഖ എക്സിറ്റ് പോളുകളിലൊന്നും കോണ്‍ഗ്രസിനോ യുപിഎയ്ക്കോ പ്രതീക്ഷക്ക് വക നല്‍കുന്ന വിവരങ്ങളൊന്നും തന്നെയില്ല. എന്‍ഡിഎയ്ക്ക് ഒരു ഈസി വാക്കോവർ പ്രവചിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലും എക്സിറ്റ്പോളുകൾ.

മഹാരാഷ്ട്രയില്‍ ആകെയുള്ള 288 സീറ്റുകളിൽ ബിജെപി-സേന സഖ്യം 166 മുതൽ 243 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ റ്റു‍ഡേ 166 മുതൽ 194 വരെ സീറ്റുകളാണ് ബിജെപി-സേന സഖ്യത്തിന് നൽകുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72-90 സീറ്റുകള്‍ വരെ നേടുമെന്നും  പ്രവചിക്കുന്നു. മറ്റുള്ളവർ 22-34 സീറ്റുകളിലും ജയിക്കുമെന്നാണ് ഇന്ത്യാ റ്റുഡേ പറയുന്നത്. ടിവി9 ബിജെപി-സേന സഖ്യത്തിന്  പ്രവചിച്ചിരിക്കുന്നത് 197 സീറ്റും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 75 സീറ്റുമാണ്. ടിവി9 മറ്റുള്ളവർക്ക് 16 സീറ്റുകളാണ് പ്രവചിക്കുന്നത്. ടൈംസ് നൗവിന്‍റെ പ്രവചനമനുസരിച്ച് ബിജെപി സഖ്യം നേടുക 230 സീറ്റാണ്. കോണ്‍ഗ്രസ് സഖ്യത്തിന് 48ഉം മറ്റുള്ളവർക്ക് 10ഉം സീറ്റുകൾ ടൈംസ് നൗ പ്രവചിക്കുന്നു. എബിപി ന്യൂസ് സർവേ പ്രകാരം ബിജെപി സേന സഖ്യം 204 സീറ്റിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യം 69 സീറ്റിലും മറ്റുള്ളവർ 15 സീറ്റിലും വിജയിക്കും. ന്യൂസ്18 ബിജെപി സഖ്യത്തിന് 243 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 41 സീറ്റും മറ്റുള്ളവർക്ക് 4 സീറ്റും പ്രവചിക്കുന്നു. ജന്‍ കി ബാത് ആവട്ടെ മഹായുതിക്ക് 223 സീറ്റ് ആണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 54 സീറ്റിലും മറ്റുള്ളവർ 11 സീറ്റിലും ജയിക്കുമെന്നും ജന്‍ കി ബാത് പറയുന്നു. ഇതേ പ്രവചനം തന്നെയാണ് റിപബ്ലിക്ക് ടിവിയുടേതും. എൻഡിടിവിയുടെ പോൾ ഓഫ് പോളും ബിജെപി-സേന സഖ്യത്തിന് 211 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ്-എൻസിപി സഖ്യം 64 സീറ്റിലും മറ്റുള്ളവർ 13 സീറ്റിലും വിജയിക്കുമെന്ന് എന്‍ഡിടിവി പറയുന്നു.

ഹരിയാനയിലേക്ക് വന്നാലും കോണ്‍ഗ്രസിനും സഖ്യകക്ഷികൾക്കും പ്രതീക്ഷക്ക് വകയുള്ളതൊന്നും എക്സിറ്റ് പോളുകളില്‍ കാണുന്നില്ല. ഐഎന്‍എല്‍‍ഡി-അകാലിദൾ സഖ്യവും എക്സിറ്റ് പോൾ ചിത്രത്തിലില്ല. ആകെ 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയിലുള്ളത്. ന്യൂസ് എക്സ് ബിജെപിക്ക് 77 സീറ്റുകളാണ് ഇവിടെ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 11ഉം ഐഎന്‍എല്‍ഡി-അകാലിദള്‍ സഖ്യത്തിന് രണ്ട് സീറ്റും ന്യൂസ് എക്സ് പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപിക്ക് 71 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റും മറ്റുള്ളവർക്ക് 8 സീറ്റുമാണ് പറയുന്നത്. ടിവി9 സർവേ പ്രകാരം ബിജെപി 69 സീറ്റ് നേടും. കോണ്‍ഗ്രസ് 11 ഉം ഐഎന്‍എല്‍ഡി-അകാലിദൾ സഖ്യം ഒരു സീറ്റും നേടുമെന്ന് അവർ പറയുന്നു. മറ്റുള്ളവർക്ക് 9 സീറ്റും ടിവി9 സർവേ പ്രകാരം ലഭിക്കും. ന്യൂസ്18 ഹരിയാനയില്‍ 75 സീറ്റാണ് ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നത്. കോണ്‍ഗ്രസിന് 10 ഉം മറ്റുള്ളവർക്ക് 5 സീറ്റുമാണ് ന്യൂസ്18 സർവേ പ്രകാരം ലഭിക്കുക. റിപബ്ലിക് ടിവി 56 മുതൽ 63 വരെ സീറ്റുകളാണ് ബിജെപിക്ക് കിട്ടാൻ സാധ്യതയായി പറയുന്നത്. കോണ്‍ഗ്രസിന് 15-19 സീറ്റ് വരെ റിപബ്ലിക് ടിവി പ്രവചിക്കുന്നു. ജന്‍ കി ബാത് ബിജെപിക്ക് 57ഉം കോണ്‍ഗ്രസിന് 17ഉം  മറ്റുള്ളവർക്ക് 16 സീറ്റും പ്രവചിക്കുന്നു. എന്‍ഡിടിവി പോൾ ഓഫ് പോൾ ബിജെപിക്ക് 66, കോണ്‍ഗ്രസിന് 14, ഐഎന്‍എല്‍ഡി അകാലിദൾ സഖ്യത്തിന് 2 മറ്റുള്ളവർക്ക് 8 എന്ന ക്രമത്തിലാണ് സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്. 

click me!