രമേഷ് പിഷാരടി കോൺഗ്രസിലേക്ക്, ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ച നടത്തി

Published : Feb 16, 2021, 05:22 PM ISTUpdated : Feb 16, 2021, 08:35 PM IST
രമേഷ് പിഷാരടി കോൺഗ്രസിലേക്ക്, ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ച നടത്തി

Synopsis

ഹരിപ്പാട് നടക്കുന്ന ഇന്നത്തെ സമാപന ചടങ്ങിലാകും താരം പങ്കെടുക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചർച്ച നടത്തി. 

തിരുവനന്തപുരം: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ ഇന്ന് പങ്കെടുക്കും. ഹരിപ്പാട് നടക്കുന്ന ഇന്നത്തെ സമാപന ചടങ്ങിലാകും താരം പങ്കെടുക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചർച്ച നടത്തി. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതൽ ചലച്ചിത്രതാരങ്ങൾ കോൺഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജർ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു. ചലച്ചിത്ര താരം ധർമ്മജന്റെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തിൽ ചർച്ചകൾ നടക്കുകയാണ്. രമേഷ് പിഷാരടി കോൺഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും നടൻ ധർമ്മജൻ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു