ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് വേണമെന്ന് യുഡിഎഫിനോട് ഫോർവേഡ് ബ്ലോക്ക്

By Web TeamFirst Published Jan 30, 2019, 2:52 PM IST
Highlights

സീറ്റ് ആവശ്യപ്പെടുന്നത് സംബന്ധിച്ച് പാർട്ടിയിൽ ധാരണയായിട്ടുണ്ടെന്നും ഫെബ്രുവരി ഒന്നിന് ലോക്‍സഭാ സീറ്റ് വേണമെന്ന ആവശ്യം യുഡിഎഫിൽ ഉന്നയിക്കുമെന്നും ഫോ‍ർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജൻ പറഞ്ഞു. 

തൃശ്ശൂർ: ഫോർവേ‍ഡ് ബ്ലോക്കിന് മത്സരിക്കാൻ ഒരു ലോക്സഭാ സീറ്റ് വേണമെന്ന് ജി ദേവരാജൻ. ഇക്കാര്യം യുഡിഎഫിൽ ആവശ്യപ്പെടുമെന്നും ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ തൃശ്ശൂരിൽ പറഞ്ഞു. ആറ്റിങ്ങലോ കാസർകോടോ വേണം എന്നാണ് ഫോർവേഡ് ബ്ലോക്കിന്‍റെ ആവശ്യം. മുസ്ലീം ലീഗും കേരളാ കോൺഗ്രസ് മാണി വിഭാഗവും അധിക സീറ്റുകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യുഡിഎഫിന് തലവേദനയായി ഫോർവേഡ് ബ്ലോക്കും സീറ്റിന് അവകാശവാദം ഉന്നയിക്കുന്നത്.

സീറ്റ് ആവശ്യപ്പെടുന്നത് സംബന്ധിച്ച് പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ലോക്‍സഭാ സീറ്റ് വേണമെന്ന ആവശ്യം യുഡിഎഫിൽ ഉന്നയിക്കുമെന്നും ദേവരാജൻ പറഞ്ഞു. ദീർഘകാലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ഫോർവേഡ‍് ബ്ലോക്ക് സഹകരിച്ചിരുന്നെങ്കിലും മുന്നണിയിൽ പ്രവേശനം കിട്ടിയിരുന്നില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കൊല്ലം മണ്ഡലത്തിൽ എം എ ബേബിക്കെതിരെ ഫോർവേഡ് ബ്ലോക്ക് ഒറ്റക്ക് മത്സരിക്കുമെന്ന് ജി ദേവരാജൻ പ്രഖ്യാപിച്ചിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല. യുഡിഎഫ് പ്രവേശനത്തിന് ശേഷം യുഡിഎഫിന്‍റെ പൊതു പരിപാടികളിലും സമരങ്ങളിലും ഫോർവേഡ‍് ബ്ലോക്ക് സജീവമാണ്.

click me!