അമീന ഷാനവാസ് സ്ഥാനാര്‍ത്ഥിയാവുമോ? മറുപടിയുമായി മുല്ലപ്പള്ളി

By Web TeamFirst Published Jan 30, 2019, 12:24 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് പ്ര‍ർത്തകരെ കാണാൻ കൊച്ചിയിലെത്തിയ രാഹുൽ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്‍റെ വീട്ടിലേക്കായിരുന്നു. 

കൊച്ചി: കൊച്ചിയിലെത്തി എംഐ ഷാനവാസിന്റെ കുടുംബത്തെ കണ്ട രാഹുൽ ഗാന്ധി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേരത്തെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് അമീന പ്രതികരിച്ചിരുന്നു.അമീനയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമല്ല ഹൈക്കമാന്റ് ആണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. 

രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് അമീന ഷാനവാസ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് പ്ര‍ർത്തകരെ കാണാൻ കൊച്ചിയിലെത്തിയ രാഹുൽ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്‍റെ വീട്ടിലേക്കായിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരെ നോ‍ർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് തിരിച്ച രാഹുൽ ഗാന്ധി ഷാനവാസിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു. 

മുതി‍‍ർന്ന നേതാക്കൾക്കൊപ്പമാണ് രാഹുൽ ഷാനവാസിന്‍റെ വീട്ടിലെത്തിയത്. എ കെ ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, മുകുൾ വാസ്നിക്, ശശി തരൂർ തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. 

click me!