'യൂത്ത് കോൺഗ്രസിന്റെ ആവശ്യം ന്യായം; എറണാകുളത്ത് പരിഗണിക്കുന്നത് ജയസാധ്യത': കെ വി തോമസ്

Published : Feb 04, 2019, 12:56 PM IST
'യൂത്ത് കോൺഗ്രസിന്റെ ആവശ്യം ന്യായം; എറണാകുളത്ത് പരിഗണിക്കുന്നത് ജയസാധ്യത': കെ വി തോമസ്

Synopsis

യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കുമ്പോള്‍ ജയസാധ്യത ഉള്ള സീറ്റ് വേണം നൽകാനെന്ന് കെ വി തോമസ് .എംപി എന്ന നിലയിൽ  മണ്ഡലത്തിന്റെ വികസനത്തിൽ തൃപ്തൻ ആണെന്നും കെ വി തോമസ്

കൊച്ചി: കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും വേണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തെ പിന്‍തുണച്ച് കെ വി തോമസ് എം പി. യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം ന്യായമാണെന്ന് കെ വി തോമസ് പ്രതികരിച്ചു. എറണാകുളം മണ്ഡലത്തിൽ പരിഗണിക്കുന്നത് ജയസാധ്യത ആണെന്നും കെ വി തോമസ് പറഞ്ഞു.  യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കുമ്പോള്‍ ജയസാധ്യത ഉള്ള സീറ്റ് വേണം നൽകാനെന്ന് കെ വി തോമസ് എം പി ആവശ്യപ്പെട്ടു.

കെപിസിസി നേതൃത്വവും ഹൈകമാൻഡുമാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. ചെറുപ്പക്കാർക്ക് പ്രാതിനിധ്യം നൽകണം എന്നാണ് വ്യക്തിപരമായ അഭിപ്രായം എന്നും കെ വി തോമസ് വിശദമാക്കി. എംപി എന്ന നിലയിൽ  മണ്ഡലത്തിന്റെ വികസനത്തിൽ തൃപ്തൻ ആണെന്നും കെ വി തോമസ് പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?