കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന്‍ തന്നെ; ലോക്‌സഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്‍പി

Published : Jan 18, 2019, 05:16 PM ISTUpdated : Jan 18, 2019, 08:04 PM IST
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന്‍ തന്നെ; ലോക്‌സഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്‍പി

Synopsis

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന്  യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രന്‍ മത്സരിക്കും.

കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ  തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ കെ പ്രേമചന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ആർഎസ്പി സംസ്ഥാന  സെക്രട്ടറി എ എ അസീസ്. നിലവില്‍ കൊല്ലം എം പിയാണ് പ്രേമചന്ദ്രന്‍. 

കൊല്ലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച് ബിജെപി മന്ത്രിസഭയില്‍ അംഗമാകുമെന്ന പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നതിനിടെയാണ് പ്രേമചന്ദ്രന്‍റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം വ്യക്തമാക്കി ആര്‍എസ്‍പി രംഗത്തെത്തിയിരിക്കുന്നത്. 

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്നതില്‍ പ്രേമചന്ദ്രനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്ന് രാഷ്ട്രീയമായി പകപോക്കുന്നു എന്നായിരുന്നു ആരോപണം. 

Read More : കൊല്ലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച് ബിജെപി മന്ത്രിസഭയില്‍ അംഗമാകുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു;എന്‍ കെ പ്രേമചന്ദ്രന്‍

കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് മോദി കേരളത്തിൽ എത്തിയത് ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ കൊണ്ടാണെന്ന് എൻ കെ പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയ്ക്കിടെ പറഞ്ഞിരുന്നു.
 
Read More : പ്രധാനമന്ത്രിയെ കൊല്ലത്തെത്തിക്കാൻ ഇടപെട്ടത് സുരേഷ് ഗോപിയും കെ സുരേന്ദ്രനുമെന്ന് എൻകെ പ്രേമചന്ദ്രൻ

കേന്ദ്ര കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഉദ്ഘാടനത്തിനായി എത്തിക്കാൻ താൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയെ ഉദ്ഘാടകനായി നിശ്ചയിച്ചത്. ഗഡ്കരിയുടെ സമയം കിട്ടാത്തതുകൊണ്ടാണ് മുഖ്യമന്ത്രിയെ ഉദ്ഘാടകനാക്കി നിശ്ചയിച്ചത് എന്ന സംസ്ഥാന സർക്കാരിന്റെ വാദം തെറ്റാണെന്നും എൻ കെ പ്രേമചന്ദ്രൻ ന്യൂസ് അവറിൽ വ്യക്തമാക്കിയിരുന്നു.

PREV
click me!