ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപിയുമായി സഖ്യ സാധ്യത തള്ളാതെ എഐഎഡിഎംകെ

By Web TeamFirst Published Jan 15, 2019, 10:21 AM IST
Highlights

തദ്ദേശ തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും പാര്‍ട്ടി സജ്ജമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഉചിതമായ സഖ്യം രൂപീകരിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു

ചെന്നൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സംഖ്യം ചേരാനുള്ള സാധ്യത തള്ളിക്കളയാതെ എഐഎഡിഎംകെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തും സംഭവിക്കാമെന്നായിരുന്നു പനീര്‍സെല്‍വം ബിജെപി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്. ബിജെപിയുടെ പഴയ സഖ്യകക്ഷികളെ കുറിച്ചുള്ള മോദിയുടെ ഓര്‍മ്മപ്പെടുത്തലിനെ സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു പനീര്‍സെല്‍വത്തിന്‍റെ പ്രതികരണം. 

ജനങ്ങള്‍ ആഗ്രഹിക്കുന്ന ഉചിതമായ സഖ്യം രൂപീകരിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തോടൊഴിച്ച് മറ്റേത് പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി, മെഹ്ബൂബ മുഫ്തിയുടെ പിഡിപി, ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി എന്നിവയുമായി ബിജെപിയ്ക്ക് കഴിഞ്ഞ വര്‍ഷം സഖ്യം നഷ്ടപ്പെട്ടിരുന്നു. 
 

click me!