
കൊച്ചി: സുകുമാരൻ നായർക്ക് പിന്തുണയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുകുമാരൻ നായർ 'അടിമുടി മാന്യന്‍' ആണെന്ന് കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ പറഞ്ഞു. കോടിയേരി എൻഎസ്എസിനെ അധിക്ഷേപിച്ചത് തെറ്റാണ്. എൻഎസ്എസ് സിപിഎമ്മിന്റെ പോഷക സംഘടനയാണ് എന്നു കരുതരുതെന്നും മുല്ലപ്പള്ളി വിശദമാക്കി.
മാടമ്പിത്തരം കാണിക്കുന്നത് സിപിഎം ആണ്. എൻഎസ്എസ് കേരളീയ നൽകിയ സംഭാവന അമൂല്യമാണ്. പക്ഷെ സാഹിത്യ അക്കാദമി പുറത്തിറക്കിയ നവോഥാന നായകരുടെ പട്ടികയിൽ സർക്കാർ മന്നത്തു പടമനാഭനെ ഉൾപ്പെടുത്തിയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. എൻഎസ്എസ് വെറുമൊരു സമുദായ സംഘടനയല്ല. സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുമെന്നു കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.