ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി; ജനങ്ങളോട് മോദി

By Web TeamFirst Published Oct 24, 2019, 8:35 PM IST
Highlights

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ബിജെപി സർക്കാർ അഞ്ചുവർഷം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്‍റെ  പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും മോദി പറഞ്ഞു. 
 

ദില്ലി: ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ബിജെപി സർക്കാർ അഞ്ചുവർഷം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്‍റെ  പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും മോദി പറഞ്ഞു. 

മഹാരാഷ്ട്രയിൽ  അരനൂറ്റാണ്ടിനിടെ ഒരു മുഖ്യമന്ത്രിയും അഞ്ചുവർഷം പൂർത്തീകരിച്ചിരുന്നില്ല. ഒരു സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കി ഭരണത്തുടർച്ച കിട്ടുക എന്നത് അത്ര എളുപ്പമല്ലെന്ന് മോദി പറഞ്ഞു. ഈ സാഹചര്യത്തിൽ ബിജെപിയെ വലിയ കക്ഷിയായി തെരഞ്ഞെടുത്തത് വലിയ കാര്യം തന്നെയാണ്. ഹരിയാനയിൽ വോട്ടുവിഹിതം കൂട്ടാനായത് നേട്ടമാണ്.  2014 വരെ പ്രാദേശിക പാർട്ടികൾ തരുന്ന സീറ്റുകളിൽ മൽസരിക്കുകയായിരുന്നു ബിജെപിയുടെ പതിവ്. ഇപ്പോള്‍ ആ  സ്ഥിതി മാറിയെന്നും മോദി അഭിപ്രായപ്പെട്ടു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 

At the BJP HQ, addressing Party Karyakartas. https://t.co/CDPzz8RUwR

— Narendra Modi (@narendramodi)

മഹാരാഷ്ട്രയില്‍ 288ല്‍ 159 സീറ്റുകളാണ് എന്‍ഡിഎ സഖ്യത്തിന് കിട്ടിയത്. ഇവിടെ കോണ്‍ഗ്രസ് എന്‍സിപി സഖ്യം 102 സീറ്റുകള്‍ നേടി. ഹരിയാനയിലാവട്ടെ 90ല്‍ 40 സീറ്റുകളാണ് ബിജെപി നേടിയത്. ഇവിടെ കോണ്‍ഗ്രസിന് 31 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മോശം പ്രകടനമാണ് ഇക്കുറി ബിജെപിയുടേത്. 

Read Also: മഹാരാഷ്ട്രയിൽ തെറ്റിയതെവിടെ? ഹരിയാനയിൽ ഞെട്ടി: ബിജെപി ആസ്ഥാനം ശോകമൂകം

click me!