'മല്‍സരിക്കാന്‍ പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാരുണ്ട്, രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ല': നിഷ ജോസ് കെ മാണി

Published : Feb 25, 2019, 12:07 PM ISTUpdated : Feb 25, 2019, 12:22 PM IST
'മല്‍സരിക്കാന്‍ പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാരുണ്ട്, രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ല': നിഷ ജോസ് കെ മാണി

Synopsis

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ലെന്ന് നിഷ 

കോട്ടയം:  പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്ന് നിഷ ജോസ് കെ മാണി. മല്‍സരിക്കാനില്ലെന്നും നിഷ മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന രീതിയില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നിഷ കോട്ടയത്ത് പറഞ്ഞു.

തന്റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണ് അതിന് രാഷ്ട്രീയം മാത്രമല്ല ഉള്ളത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ലെന്ന് നിഷ വ്യക്തമാക്കി.  ആരാകും സ്ഥാനാര്‍ത്ഥിയെന്നതെല്ലാം തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ പ്രതികരിച്ചു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?