'ഉമ്മൻചാണ്ടി മത്സരിക്കണ്ട': എംഎല്‍എമാര്‍ക്കും താല്‍പ്പര്യമില്ലെന്ന് കെ മുരളീധരൻ

Published : Feb 02, 2019, 11:11 AM ISTUpdated : Feb 02, 2019, 11:19 AM IST
'ഉമ്മൻചാണ്ടി മത്സരിക്കണ്ട': എംഎല്‍എമാര്‍ക്കും താല്‍പ്പര്യമില്ലെന്ന്  കെ മുരളീധരൻ

Synopsis

ഉമ്മൻചാണ്ടി ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ല, ഉമ്മൻചാണ്ടി നിയമസഭയിൽ തുടരുന്നതാണ് നല്ലതെന്ന് കെ മുരളീധരൻ 

കോഴിക്കോട് : ഉമ്മൻ ചാണ്ടി ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് യോജിപ്പില്ലെന്ന് പറഞ്ഞ് കെ മുരളീധരൻ എംഎല്‍എ.  മത്സരിക്കുന്നതിനോട് എം എൽ എ മാർക്കും താൽപര്യമില്ലെന്ന് മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടി നിയമസഭയിൽ തുടരുന്നതാണ് നല്ലതെന്നാണ് മുരളീധരൻ പറയുന്നത് 

നിയമസഭയിൽ എംഎൽഎമാർക്ക് ശക്തിപകരാൻ ഉമ്മൻചാണ്ടി ഉണ്ടാകുന്നതാണ് നല്ലതെന്നാണ് പൊതുവായ അഭിപ്രായം. ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഉമ്മൻചാണ്ടിയും ഹൈക്കമാന്റും എടുക്കട്ടെ എന്നും കെ  മുരളീധരൻ കൂട്ടിച്ചേര്‍ത്തു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?