ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കും, പക്ഷേ മത്സരിക്കില്ല: കണ്ണന്താനം

By Web TeamFirst Published Jan 22, 2019, 1:03 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ല. പത്തനംതിട്ട വിജയസാധ്യത ഉള്ള മണ്ഡലമാണെന്നും കണ്ണന്താനം 

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സര സന്നദ്ധത അറിയിച്ചും സാധ്യാതാ പട്ടികയില്‍ ഇടംപിടിച്ചും നേതാക്കളുടെ പേരുകള്‍ പുറത്തുവരുന്നതിനിടെ തന്‍റെ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് കണ്ണന്താനം പറഞ്ഞു.  

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. പത്തനംതിട്ട വിജയസാധ്യത ഉള്ള മണ്ഡലമാണെന്നും കണ്ണന്താനം വ്യക്തമാക്കി. തന്‍റെ അയൽനാടായതിനാൽ, താൻ പത്തനംതിട്ടയിൽ എപ്പോഴും ഉണ്ടാകുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. 

മോദി മന്ത്രിസഭയുടെ അഴിച്ചുപണിയിലാണ് രാജ്യസഭാംഗമായ കണ്ണന്താനം സാംസ്കാരിക ടൂറിസം  വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒ രാജഗോപാലിന് ശേഷം കേരളത്തില്‍നിന്ന് ബിജെപി മന്ത്രിസഭയിലെത്തുന്ന രണ്ടാമനാണ് കണ്ണന്താനം. 

click me!