എംഎൽഎമാർ മണ്ഡലം മാറേണ്ടെന്ന് ഉമ്മൻ ചാണ്ടി, മത്സരം പാലക്കാട് തന്നെയെന്ന് ഷാഫി, യോഗം ബഹിഷ്ക്കരിച്ച് മുരളീധരൻ

By Web TeamFirst Published Mar 9, 2021, 10:22 AM IST
Highlights

പട്ടാമ്പിയിലേക്കായിരുന്നെങ്കിൽ തനിക്ക് എന്നേ മാറാമായിരുന്നു. പാലക്കാടെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ട്. ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പ്രതികരിച്ചു. 

ദില്ലി: കോൺഗ്രസിലെ പാലക്കാട്ടെ വിമതനീക്കവും ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുന്നതിനിടെ സിറ്റിംഗ് എംഎൽഎമാർ അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കട്ടേയെന്ന നിർദ്ദേശവുമായി ഉമ്മൻ ചാണ്ടി. പട്ടാമ്പിയിലേക്ക് ഷാഫിയെ മാറ്റിയേക്കുമെന്ന നിർദ്ദേശങ്ങൾ ചർച്ചയായ സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി, എംഎൽഎമാർ സിറ്റിംഗ് സീറ്റുകളിൽ തന്നെ മത്സരിക്കട്ടെയെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. ഇരിക്കൂർ വേണ്ട പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്ന കെ സി ജോസഫിന്റെ ആവശ്യം പരിഗണിക്കണമെന്നും ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചതായാണ് വിവരം.  

പാലക്കാട് നിന്ന് ഷാഫി പറമ്പിലിനെ നീക്കിയേക്കും, സീറ്റ് എവി ഗോപിനാഥിന് നൽകി അനുനയനീക്കത്തിന് സാധ്യത

അതേ സമയം പാലക്കാട് തന്നെ മത്സരിക്കുമെന്നും പട്ടാമ്പിയേക്കെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. പട്ടാമ്പിയിലേക്കായിരുന്നെങ്കിൽ തനിക്ക് എന്നേ മാറാമായിരുന്നു. പാലക്കാടെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ട്. ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പ്രതികരിച്ചു. 

'എന്തിന് അടിച്ചേൽപ്പിക്കുന്നു'? സ്ഥാനാർത്ഥിയാകാനില്ലെന്ന് എവി ഗോപിനാഥ്

സ്ഥാനർത്ഥി നിർണ്ണയത്തിനുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ദില്ലിയിൽ ചേരും. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കോൺഗ്രസ് അന്തിമ പട്ടിക തയ്യാറാക്കുക. ഇതനുസരിച്ച് കോൺഗ്രസ് എംപിമാർ തങ്ങളുടെ നിർദ്ദേശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റിയ്ക്ക് മുന്നിൽ വ്യക്തമാക്കിയതായാണ് വിവരം. എന്നാൽ കെ. മുരളീധരൻ എംപി സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്ക്കരിച്ചു. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പുതുതായി പറയാൻ ഒന്നുമില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം. 

 

click me!