'എന്തിന് അടിച്ചേൽപ്പിക്കുന്നു'? സ്ഥാനാർത്ഥിയാകാനില്ലെന്ന് എവി ഗോപിനാഥ്

By Web TeamFirst Published Mar 9, 2021, 9:50 AM IST
Highlights

'നിയമസഭാ സീറ്റ് വേണ്ട. പാർട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ. മത്സരിക്കാൻ മനസില്ലെന്ന് പറയുന്ന എന്നിൽ എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്നത്?'

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ താനില്ലെന്ന് കോൺഗ്രസിൽ വിമത നീക്കം നടത്തിയ എവി ഗോപിനാഥ്. നിയമസഭാ സീറ്റ് വേണ്ട. തന്നെ സ്ഥാനാർത്ഥി ആക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല വിഷയം.പാർട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെ. മത്സരിക്കാൻ മനസില്ലെന്ന് പറയുന്ന എന്നിൽ എന്തിനാണ് സ്ഥാനാർത്ഥിത്വം അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്റെ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയെ വച്ചപ്പോഴും എന്നോടാലോചിച്ചില്ല. ആരെയെങ്കിലും കൊണ്ട് വന്ന് അവസാനിപ്പിക്കാനാണ് ശ്രമിച്ചതെന്നും എവി ഗോപിനാഥ് പ്രതികരിച്ചു. 

പാലക്കാട് നിന്ന് ഷാഫി പറമ്പിലിനെ നീക്കിയേക്കും, സീറ്റ് എവി ഗോപിനാഥിന് നൽകി അനുനയനീക്കത്തിന് സാധ്യത

വിമത നീക്കം ഉയർന്ന സാഹചര്യത്തിൽ പാലക്കാട് മണ്ഡലത്തിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ച സംസ്ഥാന നേതൃത്വം  എവി ഗോപിനാഥിനെ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ പട്ടാമ്പിയിലേക്ക് മാറ്റി ഗോപിനാഥിന് പാലക്കാട് നൽകി അനുനയനീക്കത്തിനായിരുന്നു നേതൃത്വത്തിന്റെ ആലോചന. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. 

 

click me!