പ്രിയങ്ക തുറുപ്പ്ചീട്ടെങ്കില്‍, ജോക്കറുമായി എന്തിന് കോണ്‍ഗ്രസ് ഇത്രയും കാലം കളത്തിലിറങ്ങി; പരിഹസിച്ച് ബിജെപി നേതാവ്

Published : Jan 25, 2019, 11:39 PM ISTUpdated : Jan 26, 2019, 02:27 AM IST
പ്രിയങ്ക തുറുപ്പ്ചീട്ടെങ്കില്‍, ജോക്കറുമായി എന്തിന് കോണ്‍ഗ്രസ് ഇത്രയും കാലം കളത്തിലിറങ്ങി; പരിഹസിച്ച് ബിജെപി നേതാവ്

Synopsis

കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ സാന്ധിധ്യമാകാനൊരുങ്ങുകയാണ്.

ദില്ലി: പ്രിയങ്ക കോണ്‍ഗ്രസിന്‍റെ തുറുപ്പ് ചീട്ടെങ്കില്‍ എന്തിന് കോണ്‍ഗ്രസ് ഇത്രയും കാലം ജോക്കറുമായി കളിച്ചെന്ന് ബിജെപി എംപിയും അഭിനേതാവുമായ  പരേഷ് റാവല്‍.  കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ സാന്ധിധ്യമാകാനൊരുങ്ങുകയാണ്. ഇതിനിടെയാണ് ട്വിറ്ററിലൂടെ പരേഷ് റാവിലിന്‍റെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ അടങ്ങിയതാണ് പ്രിയങ്കയ്ക്ക് ചുമതലയുള്ള കിഴക്കൻ ഉത്തർപ്രദേശ്. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് തുറപ്പ്ചീട്ടായി അവതരിപ്പിക്കുമ്പോള്‍ കുടുംബ വാഴ്ചയുടെ തുടര്‍ച്ചയാണിതെന്നാണ് ബിജെപിയുടെ വാദം.

PREV
click me!