മുഖ്യമന്ത്രിക്കെതിരെ പി.സി.ജോ‍ർജ്; വിഎസിനൊപ്പം നിന്നതിന്റെ ശത്രുത, പിണറായിയുടെ കൗണ്ട് ഡൗൺ തുടങ്ങി

Published : May 29, 2022, 09:34 AM ISTUpdated : May 29, 2022, 10:00 AM IST
മുഖ്യമന്ത്രിക്കെതിരെ പി.സി.ജോ‍ർജ്; വിഎസിനൊപ്പം നിന്നതിന്റെ ശത്രുത, പിണറായിയുടെ കൗണ്ട് ഡൗൺ തുടങ്ങി

Synopsis

അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കയ്യിട്ട് പിണറായി തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നുവെന്നും പി.സി.ജോർജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.സി.ജോ‍ർജ്. വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോർ‍ജ് ആരോപിച്ചു. താൻ എന്നും വിഎസിന്റെ ആളാണ്. സത്യങ്ങൾ പറഞ്ഞതാണ് ഇപ്പോൾ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദനാക്കാൻ പിണറായി ശ്രമിക്കുന്നു. ഇന്നലെ പൊലീസ് നൽകിയത് നാല് നോട്ടീസാണ്. പിണറായിയെ വെല്ലു വിളിക്കുകയാണ്. താൻ മുങ്ങാൻ തീരുമാനിച്ചാൽ പിണറീയിക്ക് പിടിക്കാൻ ആകില്ലെന്നും പി.സി.ജോർജ് പറഞ്ഞു. തന്നെ കുടുക്കാൻ തീരുമാനിച്ചത് മുതൽ പിണറായിയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണെന്നും ജോർജ് പറഞ്ഞു.

ഞാൻ ആരെയും കൊന്നിട്ടില്ല. പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത് വർഗീയ പ്രീണനമാണ്. അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കയ്യിട്ടാണ് പിണറായി തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നതെന്നും പി.സി.ജോർജ് ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കാൻ ആണ് മുഖ്യമന്ത്രിയുടെ ശ്രമം. ആലപ്പുഴയിൽ  പോപ്പുലർ ഫ്രണ്ട് പ്രകടനത്തിന് അനുമതി നൽകിയ പിണറായി ആണ് തന്നെ വിമർശിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് ഒപ്പം സതീശനും ചേർന്നു. ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്നും പി.സി.ജോർജ് ആരോപിച്ചു. സതീശനെ കുറിച്ച് ഇനിയും ചിലത് പറയാനുണ്ട്. അക്കാര്യം സതീശന് അറിയാമെന്നും പി.സി.ജോ‍ർ‍ജ് പറഞ്ഞു.

തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം, പ്രചാരണത്തിന്റെ ക്ലൈമാക്സിലേക്ക് മുന്നണികൾ

കേരളത്തിൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് സിപിഎമ്മാണ്. തൃക്കാക്കരയിൽ ജാതി മതം നോക്കി ഇടത് നേതാക്കൾ വീട് കയറി പ്രചാരണം നടത്തുകയാണ്. കിഴക്കേക്കോട്ടയിലും വെണ്ണയിലും പറഞ്ഞത് കുറഞ്ഞു പോയി. പറഞ്ഞത് തെറ്റായിപ്പോയി എന്ന തോന്നലില്ല. ഈ പറഞ്ഞതിന്റെ പേരിൽ ജാമ്യം റദ്ദാക്കിയാൽ ജയിലിൽ പോകും. വീട്ടിൽ കിടക്കുന്നതിനേക്കാൾ സുഖമാണ് ജയിലിൽ കിടക്കാനെന്നും പി.സി.ജോർജ് പറഞ്ഞു. ഇനി എൻഡിഎക്ക് ഒപ്പമാണെന്നും ജോ‍ർജ് വ്യക്തമാക്കി.

രാവിലെ ഈരാറ്റുപേട്ടയിൽ നിന്ന് തൃക്കാക്കരയിലെത്തിയ പി.സി.ജോ‍ർ‍ജിനെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 

പി.സി.ജോർജിനെതിരെ മന്ത്രി പി.രാജീവ്; ഹൈക്കോടതിയെ പോലും ധിക്കരിക്കുന്നു ; വർ​ഗീയത പറഞ്ഞാൽ നടപടി
 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു