തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആവേശമാക്കാൻ മുന്നണികൾ ഒരുങ്ങിക്കഴിഞ്ഞു. 

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആവേശമാക്കാൻ മുന്നണികൾ ഒരുങ്ങിക്കഴിഞ്ഞു. സ്ഥാനാർഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരിക്കും. ഫോർട്ട് പോലീസ് ഹാജരാകാൻ നൽകിയ നോട്ടീസ് തള്ളി പി സി ജോർജും നാളെ മണ്ഡലത്തിൽ എത്തും. എൻഡി എ സ്ഥാനാർഥിക്ക് ഒപ്പം രാവിലെ എട്ടര മുതൽ പ്രചാരണത്തിന് ഇറങ്ങും.

Add Asianetnews as a Preferred SourcegooglePreferred

കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ആവേശം ഇന്നലെയോടെ തന്നെ ടോപ് ഗിയറിൽ എത്തിയിരുന്നു. ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം. വീഡിയോ വിവാദത്തിൽ അറസ്റ്റിലായ രണ്ട് പേർ സിപിഎമ്മുകാരാണെന്നതും ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ കാമറ വെച്ച നേതാക്കളാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി.

ഇടത് സ്ഥാനാർത്ഥിക്കെതിരായ അപവാദ പ്രചാരണം; മൂന്നുപേർ കൂടി കസ്റ്റഡിയിൽ

പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികള്‍. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളിന് നിരോധനം

പുതുതായി കസ്റ്റഡിയിലുള്ള മൂന്ന് പേർക്ക് കൂടി യുഡിഎഫ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചവറയിലും പാലക്കാടും അറസ്റ്റിലായവർ സജീവ സിപിഎം പ്രവർത്തകരാണെന്ന് പറഞ്ഞ് തിരിച്ചടിക്കുകയാണ് യുഡിഎഫ്. എറണാകുളത്തെ സിപിഎമ്മിലെ പഴയ ഒളിക്യാമറ വിവാദം ഓർമ്മിപ്പിച്ചായിരുന്നു മറുപടി.

'ചോദ്യം കുഴപ്പമാണെങ്കില്‍ മുഖ്യമന്ത്രിയെപ്പോലെ മിണ്ടാതെ പോകും'; മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി

പ്രതിപക്ഷനേതാവ് നിലവാരം കാണിക്കണമെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം സുരേഷ് ഗോപിയുടെ റോഡ് ഷോയായിരുന്നു അവസാന ലാപ്പിലെ ബിജെപി പ്രചാരണത്തിന്‍റെ ഇന്നലത്തെ ഹൈലൈറ്റ്. എന്നാൽ പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ പിസി ജോര്‍ജായിരിക്കും ബിജെപിയുടെ കൊട്ടിക്കലാശത്തിലെ ഹൈലൈറ്റ്. ഇരട്ടനീതി പ്രചാരണം ശക്തമാക്കി കുന്തിരിക്കം കത്തിച്ചായിരുന്നു ഇന്നലെ ബിജെപി പ്രചാരണം. കുന്തിരിക്കവും മലരുമെല്ലാം കൊട്ടിക്കലാശം വരെയും ബിജെപി ചര്‍ച്ചയാക്കുമെന്നുറപ്പ്.