news
ഒന്നിച്ചുനിൽക്കാം എന്ന മുല്ലപ്പള്ളിയുടെ അപഹാസ്യനിലപാടിന് മറുപടിയില്ലെന്ന് പിണറായി
തിരുവനന്തപുരം: കേരളത്തിലും സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിനു സാധ്യതയുണ്ടെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നിച്ചുനിൽക്കാം എന്ന മുല്ലപ്പള്ളിയുടെ അപഹാസ്യനിലപാടിന് മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അൽപ്പമെങ്കിലും സെൻസുണ്ടെങ്കിൽ ഒരുമിച്ച് നിൽക്കണമെന്ന് മുല്ലപ്പള്ളി പറയില്ലെന്നും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആദ്യം കോണ്‍ഗ്രസ് സ്വീകരിക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.