പൊതുപ്രവര്‍ത്തകര്‍ക്ക് വികാരവും വിവേകവും വിവരവും വേണമെന്ന് കുമ്മനം രാജശേഖരന്‍

Published : Feb 11, 2019, 12:51 PM ISTUpdated : Feb 11, 2019, 05:19 PM IST
പൊതുപ്രവര്‍ത്തകര്‍ക്ക് വികാരവും വിവേകവും വിവരവും വേണമെന്ന് കുമ്മനം രാജശേഖരന്‍

Synopsis

പൊതുപ്രവര്‍ത്തകര്‍ക്ക് വായന അത്യാവശ്യം.  കോട്ടയം പബ്ലിക് ലൈബ്രററി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

കോട്ടയം: പൊതുപ്രവര്‍ത്തകര്‍ക്ക് വികാരവും വിവേകവും വിവരവും വേണമെന്ന് കുമ്മനം രാജശേഖരന്‍. കോട്ടയം പബ്ലിക് ലൈബ്രററി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. വിവരവും വിവേകവുമുണ്ടാകാന്‍ വായന ആവശ്യമാണെന്നും കുമ്മനം വിശദമാക്കി. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് കുമ്മനം രാജശേഖരന്‍. 

കഴിഞ്ഞ ദിവസം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കുമ്മനം വന്നാൽ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ നേതാക്കൾ അഭിപ്രായപ്പെട്ടു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ കിണഞ്ഞ് ശ്രമിക്കുന്ന ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് മോഹൻലാൽ, സുരേഷ് ഗോപി, കെ.സുരേന്ദ്രൻ അടക്കം പല പേരുകൾ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകം ആവശ്യപ്പെടുന്നത് കുമ്മനത്തിന്റെ മടങ്ങിയെത്തലാണ്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?