
കൊച്ചി: കേരളത്തിലെ ഇടത് സര്‍ക്കാർ സ്വന്തം ആളുകളെ സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ പ്രളയം മനുഷ്യ നിമ്മിതമായിട്ടുകൂടി കേരള ജനത ഒറ്റക്കെട്ടായി നിന്നു നേരിട്ടു. ലോകത്തെ മലയാളികളെല്ലാം ഒരുമിച്ച് നിന്നു . പ്രവാസി സഹായം ഒഴുകിയെത്തി. പ്രതീക്ഷകളെല്ലാം സര്‍ക്കാറിന്‍റെ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലായിരുന്നു. ജനവികാരം പിണറായി സർക്കാർ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിച്ചതെന്നും കണക്കു കൂട്ടൽ തെറ്റിയെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
ഇടത് സർക്കാർ ഒന്നും ചെയ്തില്ല. കേരളം പുനർ നിർമ്മിക്കാൻ പുതിയ ചിന്തയും ദർശനവുമാണ് വേണ്ടത്. അതില്ലെന്ന് മാത്രമല്ല സിപിഎമ്മും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്തുടനീളം വ്യാപമായി അക്രമം അഴിച്ചുവിടുന്നു. ചെറുപ്പക്കാർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകാനുള്ള ബാധ്യത ഏറ്റെടുക്കാത്തത് സർക്കാരിസംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.