രാഹുൽ ​ഗാന്ധി പെരുങ്കള്ളൻ; അധിക്ഷേപ പരാമർശവുമായി സ്മൃതി ഇറാനി

Published : Jan 31, 2019, 08:34 PM ISTUpdated : Jan 31, 2019, 08:53 PM IST
രാഹുൽ ​ഗാന്ധി പെരുങ്കള്ളൻ; അധിക്ഷേപ പരാമർശവുമായി സ്മൃതി ഇറാനി

Synopsis

വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണോ തന്നെ സന്ദർശിച്ചതെന്ന് ചോദിച്ച് പരീക്കർ രാഹുൽ ​ഗാന്ധിക്ക് കത്തയച്ചിരുന്നു. പരീക്കറിന്റെ കത്ത് തന്നെ അസ്വസ്ഥനാക്കിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.   

ദില്ലി: രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ​രാഹുൽ ​ഗാന്ധി ജന്മനാ നുണയനാണെന്നാണ് സ്മൃതി ഇറാനിയുടെ ഫേസ്ബുക്ക് കുറിപ്പ്. ​ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുമായി രാ​ഹുൽ ​ഗാന്ധി നടത്തിയ കൂടിക്കാഴ്ച വിവാദമായതിനെക്കുറിച്ച് സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇപ്രകാരം പറഞ്ഞത്. രോ​ഗബാധിതനായ പരീക്കറെ​ ​ഗോവയിൽ എത്തിയാണ് രാഹുൽ ​ഗാന്ധി സന്ദർശിച്ചത്. റഫേൽ വിഷയത്തിൽ പരീക്കറിനെതിരെ ആരോപണം ഉന്നയിച്ചതിന് ശേഷമാണ് രാഹുൽ അദ്ദേഹത്തെ സന്ദർശിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.

രാഹുൽ ​ഗാന്ധിയുമായി സാമൂഹ്യമായ ബന്ധം പുലർത്തുന്നത് പോലും അപകടകരമാണ് എന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ. ''നിസ്സംശയം പറയാം, രാഹുൽ ​ഗാന്ധി ഒരു നുണയനാണ്.'' സ്മൃതി ഇറാനി പറഞ്ഞു. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണോ തന്നെ സന്ദർശിച്ചതെന്ന് ചോദിച്ച് പരീക്കർ രാഹുൽ ​ഗാന്ധിക്ക് കത്തയച്ചിരുന്നു. പരീക്കറിന്റെ കത്ത് തന്നെ അസ്വസ്ഥനാക്കിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 

കഴിഞ്ഞ ദിവസമാണ് മനോഹർ പരീക്കറുമായി ​​രാഹുൽ ​ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. റഫേൽ കരാറിൽ മോദി മാറ്റം വരുത്തിയത് പ്രതിരോധമന്ത്രിയായിരുന്ന പരീക്കർ അറിയാതെയാണെന്ന് രാഹുൽ ​ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. പരീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലെ ഒരു വിവരവും താൻ പുറത്തു പറഞ്ഞിട്ടില്ലെന്ന് രാഹുൽ​ ​ഗാന്ധി പറയുന്നു. താൻ പ്രസം​ഗത്തിൽ പറഞ്ഞതെല്ലാം ഇപ്പോൾ പൊതുജനങ്ങൾക്ക് അറിവുള്ള കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?