രാഹുൽഗാന്ധി ഇന്ന് കേരളത്തിൽ; നേതാക്കളുമായി നിർണായക കൂടിക്കാഴ്ച

By Web TeamFirst Published Jan 29, 2019, 6:03 AM IST
Highlights

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ബൂത്ത് തലം മുതലുളള പ്രവർത്തകരെ നേരിൽ കാണാൻ രാഹുൽ ഗാന്ധി കൊച്ചിയിലെത്തുന്നത്. നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസ് അധ്യക്ഷന്‍റെ വരവിന്‍റെ ഉദ്ദേശം.

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. വൈകിട്ട് എറണാകുളം മറൈൻഡ്രൈവിൽ ബൂത്ത് തലം മുതലുളള ഭാരവാഹികൾ പങ്കെടുക്കുന്ന കൺവെൻഷനിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. തുടർന്ന് യുഡിഎഫ് നേതാക്കളുമായും കോൺഗ്രസ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ബൂത്ത് തലം മുതലുളള പ്രവർത്തകരെ നേരിൽ കാണാൻ രാഹുൽ ഗാന്ധി കൊച്ചിയിലെത്തുന്നത്. നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസ് അധ്യക്ഷന്‍റെ വരവിന്‍റെ ഉദ്ദേശം. ഒപ്പം വിവിധ സീറ്റുകളിൽ ആവശ്യമുന്നയിച്ച് രംഗത്തുളള ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളുമുണ്ടാകും. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എമ്മും മുസ്ലീം ലീഗും രംഗത്തുളളതാണ് നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസിന് തലവേദന. 

കേരള കോൺഗ്രസ് ലീഗ് നേതാക്കൾ വൈകുന്നേരത്തെ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടേക്കും. കേരളത്തിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി നിർണയവും സംബന്ധിച്ചും രാഹുലിന്‍റെ സന്ദർശനത്തിനുശേഷമേ തീരുമാനമാകൂ. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷന്‍റെ മനസിലിരിപ്പുകൂടി സംസ്ഥാന നേതാക്കൾ തേടുന്നുണ്ട്. സിറ്റിങ് എം പി മാർ തന്നെ മൽസരിക്കണോ അതോ ജയസാധ്യതയുളള പുതുമുഖങ്ങൾ വേണോ എന്ന കാര്യത്തിലാണ് അനൗദ്യോഗിക ചർച്ചകൾ തുടരുന്നത്.

ജയസാധ്യത കണക്കിലെടുത്ത് ഉമ്മൻചാണ്ടി അടക്കമുളള നേതാക്കൾ മൽസരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് തന്നെ നേരത്തെ പസ്യമായി ആവശ്യപ്പെട്ടതാണ്. ഇക്കാര്യവും കോൺഗ്രസ് നേതാക്കളുമായുളള കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഒച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരിയിലെത്തുന്ന രാഹുൽ ഗാന്ധി അന്തിമ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്‍റെ വീട്ടിൽ പോയ ശേഷമാണ് മറൈൻഡ്രൈവിലെ പൊതുയോഗത്തിനെത്തുന്നത്. ഇതിനുശേഷമാണ് യുഡിഎഫ് നേതാക്കളുമായുളള നിർണായക കൂടിക്കാഴ്ച. 

click me!