ശബരിമല വിഷയം എൽ ഡി എഫിനെ ബാധിക്കില്ല, കേന്ദ്ര നേതാക്കളുടെ സ്ഥാനാര്‍ത്ഥി സാധ്യത തള്ളി യെച്ചൂരി

By Web TeamFirst Published Jan 26, 2019, 1:28 PM IST
Highlights

ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് കേന്ദ്ര തലത്തിൽ സഖ്യം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷമേ അത്തരം കാര്യങ്ങൾ ചർച്ചയാവൂവെന്ന് സീതാറാം യെച്ചൂരി. പുറത്തു നിന്നുള്ള കേന്ദ്ര നേതാക്കൾ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണെന്നും സീതാറാം യെച്ചൂരി 

കൊച്ചി:  സി പി എമ്മിനെ ഒഴിവാക്കി കൊണ്ടുള്ള എത് ബി ജെ പി വിരുദ്ധ കൂട്ടായ്മയും അപ്രസക്തമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. 
ബി ജെ പിയെയും ആർ എസ് എസിനെയും ആശയപരമായും പ്രശ്നാധിഷ്ഠിതമായും എതിർക്കുന്നത് സി പി എം മാത്രമാണ്.
 ശതകോടീശ്വരൻമാർക്ക് വേണ്ടിയാണ് ബി ജെ പി ഭരണമെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ  പോരാട്ടം എൽ ഡി എഫും യു ഡി എഫും തമ്മിലെന്ന് സീതാറാം യെച്ചൂരി. ശബരിമല വിഷയം എൽ ഡി എഫിനെ ബാധിക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.  ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് കേന്ദ്ര തലത്തിൽ സഖ്യം തീരുമാനിച്ചിട്ടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമേ അത്തരം കാര്യങ്ങൾ ചർച്ചയാവൂവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പുറത്തു നിന്നുള്ള കേന്ദ്ര നേതാക്കൾ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. 

പ്രകാശ കാരാട്ടും, വൃദ്ധകാരാട്ടും വിജു കൃഷ്ണനുമടക്കമുള്ളവർ കേന്ദ്ര നേതാക്കൾ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനെത്തുന്നുവെന്നായിരുന്നു അഭ്യൂഹങ്ങൾ. കൊല്ലം പാലക്കാട് കാസർകോട് മണ്ഡലങ്ങളിലാകും നേതാക്കൾ മത്സരിക്കുകയെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തള്ളുകയാണ് പാർട്ടി ജനറൽ സെക്രട്ടറി. ഈ അഭ്യൂഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നുാമണ്  സീതാറാം ചെയ്യൂരി വ്യക്തമാക്കുന്നത്

എന്നാൽ കേരളത്തിന് പുറത്ത് നിന്നുള്ള കേന്ദ്ര നേതാക്കളുടെ മത്സര സാധ്യത കേന്ദ്ര നേതൃത്വം തള്ളുമ്പോഴും എം എ ബേബിയുടെ കാര്യം നേതൃത്വം പൂണ്ണമായും  തള്ളുന്നില്ല. ഇക്കാര്യം അടുത്ത പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. ബംഗാൾ , ത്രിപുര സംസ്ഥാനങ്ങളിൽ നിന്ന് ഒരു പോളിറ്റ് ബ്യറോ അംഗങ്ങളുടെ സാന്നിധ്യം പോലും പാർലമെന്റിൽ ഉണ്ടാകില്ലെന്ന് സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് കൂടുതൽ നേതാക്കളെ മത്സരിപ്പിക്കാനുള്ള സാധ്യത സിപിഎം കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കേരളത്തിൽ മത്സരം യുഡിഎഫുമായാണെന്നും ദേശീയ തലത്തിലെ മുന്നണി സാധ്യത തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നുമാണ് നേതൃത്വം നൽകുന്ന സൂചന.
 

click me!