സിപിഎമ്മും കോൺഗ്രസും വര്‍ജ്യം; തോട്ടി കൊണ്ട് പോലും തൊടാൻ മടിക്കുമെന്ന് ശ്രീധരൻ പിള്ള

Published : Feb 08, 2019, 01:52 PM IST
സിപിഎമ്മും കോൺഗ്രസും വര്‍ജ്യം; തോട്ടി കൊണ്ട് പോലും തൊടാൻ മടിക്കുമെന്ന് ശ്രീധരൻ പിള്ള

Synopsis

വര്‍ജ്യ വസ്തുവിനെ രണ്ട് പകുതിയാക്കിയാൽ  ബിജെപിയെ സംബന്ധിച്ചിടത്തോളം അത് സിപിഎമ്മും കോൺഗ്രസുമാണ്. തോട്ടി കൊണ്ട് പോലും തൊടാൻ മടിക്കുകയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു

കോഴിക്കോട് : സിപിഎമ്മിനും കോൺഗ്രസിനും എതിരെ ആഞ്ഞടിച്ച് പിഎസ് ശ്രീധരൻ പിള്ള. വര്‍ജ്യ വസ്തുവിനെ രണ്ട് പകുതിയാക്കിയാൽ  ബിജെപിയെ സംബന്ധിച്ചിടത്തോളം അത് സിപിഎമ്മും കോൺഗ്രസുമാണ്. തോട്ടി കൊണ്ട് പോലും തൊടാൻ മടിക്കുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

ബി ജെ പിയുമായി സി പി എം ആദ്യവട്ട ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും രൂക്ഷമായാണ് ശ്രീധരൻ പിള്ള പ്രതികരിച്ചത്. എവിടെ വച്ച് ചർച്ച നടത്തിയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ബിജെപിയുടെ ഗ്രാഫ് മുകളിലേക്കാണെന്നും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറയുന്നു 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?