പ്രിയങ്ക ചോപ്രയുടെ കല്യാണത്തിന് പോകാന്‍ സമയമുണ്ട്, ജനങ്ങളെ കാണാന്‍ സമയമില്ല; മോദിയെ കടന്നാക്രമിച്ച് തേജസ്വി യാദവ്

Published : Apr 26, 2019, 08:35 PM IST
പ്രിയങ്ക ചോപ്രയുടെ കല്യാണത്തിന് പോകാന്‍ സമയമുണ്ട്, ജനങ്ങളെ കാണാന്‍ സമയമില്ല; മോദിയെ കടന്നാക്രമിച്ച് തേജസ്വി യാദവ്

Synopsis

മോദി പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണ്. എന്നാല്‍, പറയുന്നത് ചെയ്യുന്ന ആളാണ് രാഹുല്‍ ഗാന്ധി.

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പ്രിയങ്ക ഗാന്ധിയുടെ വിവാഹ പാര്‍ട്ടിക്ക് പോകാന്‍ സമയം കണ്ടെത്തുന്ന മോദി പാവപ്പെട്ടവരെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താറില്ലെന്ന് തേജസ്വി വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി പാവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. സാധാരണക്കാരുമായി ഇടപെടാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. അതുകൊണ്ട് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞതും. മോദി പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണ്. എന്നാല്‍, പറയുന്നത് ചെയ്യുന്ന ആളാണ് രാഹുല്‍ ഗാന്ധി. ഇരുവരും തമ്മിലുള്ള വ്യത്യാസമിതാണെന്നും അദ്ദേഹം പറഞ്ഞു.

ന്യായ് പദ്ധതിയെയും അദ്ദേഹം പുകഴ്ത്തി.  സമസ്തിപുരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് തേജസ്വി യാദവ് മോദിയെ വിമര്‍ശിച്ചത്. റാലിയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു