തെറ്റ് ചെയ്താല്‍ നരേന്ദ്രമോദിയുടെ വീട്ടിലായാലും റെയ്ഡ് നടത്തുമെന്ന് പ്രധാനമന്ത്രി

Published : Apr 26, 2019, 07:15 PM ISTUpdated : Apr 26, 2019, 08:08 PM IST
തെറ്റ് ചെയ്താല്‍ നരേന്ദ്രമോദിയുടെ വീട്ടിലായാലും റെയ്ഡ് നടത്തുമെന്ന് പ്രധാനമന്ത്രി

Synopsis

"മോദി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തും. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്."

സിദ്ധി: താന്‍ തെറ്റുകാരനാണെങ്കില്‍ തന്‍റെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തങ്ങളുടെ നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് ഞങ്ങള്‍ രാഷ്ട്രീയക്കാരാണ്, ഞങ്ങളുടെ വീടുകളില്‍ എന്തിന് പരിശോധന നടത്തുന്നു എന്നാണ്. രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മോദി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തും. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി പറഞ്ഞു.

ദില്ലി മുതല്‍ ഭോപ്പാല്‍ വരെ കോണ്‍ഗ്രസില്‍ അഴിമതി വ്യക്തമാണ്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് അഴിമതിപ്പണമാണെന്നും മോദി ആരോപിച്ചു. ചില രാഷ്ട്രീയനേതാക്കളുടെ വീടുകളില്‍ നടന്ന ആദായനികുതി റെയ്ഡ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമല്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച്ച ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?