Thrikkakara by election :'തൃക്കാക്കര ജനത അംഗീകരിക്കും', വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷ പങ്കുവെച്ച് ഉമാ തോമസ് 

Published : May 31, 2022, 06:46 AM ISTUpdated : May 31, 2022, 12:10 PM IST
Thrikkakara by election :'തൃക്കാക്കര ജനത അംഗീകരിക്കും', വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷ പങ്കുവെച്ച്  ഉമാ തോമസ് 

Synopsis

Thrikkakara by election : മണ്ഡലത്തിൽ എനിക്ക് വേണ്ടി കൂടെ പ്രവർത്തിച്ചവരാണ് എന്റെ ശക്തിയും ഊർജവും. പിടി തോമസിന് വേണ്ടി കൂടിയാണ് ഞാൻ മത്സര രംഗത്തിറങ്ങിയത്. പോളിംഗ് ദിവസം മഴ മാറി നിൽക്കുന്നതും ...

കൊച്ചി: കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന്. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് തൃക്കാക്കരയിൽ ഇത്തവണയുള്ളത്. ‌യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്ന് നടക്കുന്ന തെര‍ഞ്ഞെടുപ്പിൽ യുഡിഎഫ് കളത്തിലിറക്കിയത് പി ടിയുടെ പ്രിയ പത്നി ഉമാ തോമസിനെയാണ്.

തൃക്കാക്കരയിൽ ശുഭ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നാണ് ഉമാ തോമസ് പോളിംഗ് ദിനത്തിൽ പ്രതികരിക്കുന്നത്. മണ്ഡലത്തിൽ എനിക്ക് വേണ്ടി കൂടെ പ്രവർത്തിച്ചവരാണ് എന്റെ ശക്തിയും ഊർജവും. പിടി തോമസിന് വേണ്ടി കൂടിയാണ് ഞാൻ മത്സര രംഗത്തിറങ്ങിയത്. പോളിംഗ് ദിവസം മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉമാ തോമസ്  വീടിനടുത്തുള്ള ബൂത്തിലേക്ക് പോയത്. 

Thrikkakara by election : തൃക്കാക്കര പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് വി.ഡി.സതീശൻ

വോട്ടെടുപ്പിനൊരുങ്ങി തൃക്കാക്കര

രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് പോളിംഗ്. 239 ബൂത്തുകളാണ് തൃക്കാക്കരയിൽ ഉള്ളത്. മണ്ഡലത്തിലാകെയുള്ളത് ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർ മാർ. ഇതിൽ മൂവായിരത്തി അറുനൂറ്റി മുപ്പത്തി മൂന്ന് പേർ കന്നി വോട്ടർമാരാണ്. പ്രശ്ന സാധ്യതാ , പ്രശ്ന ബാധിത ബൂത്തുകൾ മണ്ഡലത്തിലില്ല. കള്ളവോട്ട് തടയാൻ കർശന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. മണ്ഡലമിളക്കിമറിച്ചുള്ള പ്രചാരണം വഴി പോളിംഗ് 75 ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. മഴ വില്ലനായാൽ പോലും വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രത്യേക സ്ക്വാഡുകളെ ഒരുക്കിയുള്ള തയ്യാറെടുപ്പുകൾ പാർട്ടികൾ നടത്തിയിട്ടുണ്ട്.

എൽഡിഎഫ് സെഞ്ച്വറിയടിക്കുമോ, യുഡിഎഫ് നിലനിർത്തുമോ; തൃക്കാക്കര സജ്ജം, വിധിയെഴുത്ത് ഇന്ന്
 

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു