'രാഷ്ടീയ എതിരാളികളെ സിപിഎം നേരിടുന്നത് വ്യാജ നിർമ്മിതികൾ സൈബറിടത്തിൽ പ്രചരിപ്പിച്ച്', വിമർശിച്ച് വിഡി സതീശൻ 

Published : May 29, 2022, 12:48 PM ISTUpdated : May 29, 2022, 12:57 PM IST
'രാഷ്ടീയ എതിരാളികളെ സിപിഎം നേരിടുന്നത് വ്യാജ നിർമ്മിതികൾ സൈബറിടത്തിൽ പ്രചരിപ്പിച്ച്', വിമർശിച്ച് വിഡി സതീശൻ 

Synopsis

തനിക്കെതിരെ വ്യാജ നിർമ്മിതി നടത്തി സിപിഎം സൈബറിടങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും പഞ്ഞമില്ല. വ്യാജ വീഡിയോ, കള്ളവോട്ട് ആരോപണങ്ങളിൽ സിപിഎമ്മിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അശ്ലീല വീഡിയോ പരാമർശത്തിൽ തനിക്കെതിരെ വ്യാജ നിർമ്മിതി നടത്തി സിപിഎം സൈബറിടങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.

വ്യാജ നിർമ്മിതകൾ കൊണ്ടാണ് സിപിഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കൾക്കെതിരെയും മുമ്പ് ടിപി ചന്ദ്രശേഖരനടക്കമുള്ള  എതിരാളികൾക്കെതിരെയും സിപിഎം വ്യാജ നിർമ്മിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ താഴെ ഒളിക്യാമറ വെച്ച ആളുകളാണ്. ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരനെതിരെ വ്യാജ രേഖ നിർമ്മിച്ചയാളുകളാണ്. ടിപി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന ഇന്നോവ കാറിൽ മാഷാ അള്ളാ എന്ന് സ്റ്റിക്കറൊട്ടിച്ച് മുസ്ലീംവിഭാഗക്കാരാണ് കൊന്നതെന്ന് വരുത്തിത്തീർരക്കാൻ ശ്രമിച്ചവരാണ്. അത് കോൺഗ്രസിന്റെ രീതിയല്ല. വ്യാജ വീഡിയോ കേസിൽ യഥാർത്ഥ പ്രതികളെ പിടിച്ചാൽ അതിൽ സിപിഎം നേതാക്കളുമുണ്ടാകുമെന്നുറപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ പാർട്ടിയിലും പെട്ടവർ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരിലുണ്ട്. ആരാണ് വ്യാജ വീഡിയോ നിർമ്മിച്ചതെന്ന് കണ്ടെത്തണം. വിഡീയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുകയാണ് സിപിഎം. അത് ജനങ്ങൾ മനസിലാക്കും.

Thrikkakara by election : പി.സി.ജോർജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് ഓർത്തഡോക്സ് സഭ

തൃക്കാക്കര തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം വ്യാപകമായി ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഒരു വശത്ത് മന്ത്രിമാരും നേതാക്കളും വന്ന് ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി വോട്ട് പിടിക്കാൻ ശ്രമിക്കുന്നു. മറുവശത്ത് വ്യാജ വോട്ട് ശ്രമവും നടക്കുന്നു. വ്യാജ വോട്ട് തടയാൻ എല്ലാ ശക്തിയോടെയും യുഡിഎഫ് ശ്രമിക്കും. സ്ഥലത്തില്ലാത്തവരുടെ, മരണമടഞ്ഞവരുടെ അടക്കം ലിസ്റ്റ് പ്രിസൈഡിംഗ് ഓഫീസർക്ക് യുഡിഎഫ് നാളെയോട് നൽകും. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമം എല്ലാവിധേനെയും തടയും. തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ  യുഡിഎഫിന്റെ ഭൂരിപക്ഷം കുറക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു. 

മുഖ്യമന്ത്രിക്കെതിരെ പി.സി.ജോ‍ർജ്; വിഎസിനൊപ്പം നിന്നതിന്റെ ശത്രുത, പിണറായിയുടെ കൗണ്ട് ഡൗൺ തുടങ്ങി

മോശം പ്രതിപക്ഷ നേതാവെന്ന പിസി ജോർജിന്റെ പരാമർശത്തെ  പരിഹസിച്ച വിഡി സതീശൻ,  പിസി തന്നെ കുറിച്ച്  നല്ലതൊന്നും പറയരുതേ എന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും പറഞ്ഞു. അക്കാര്യത്തിൽ താൻ ദൈവത്തോട് നന്ദിപറയുകയാണ്. പി സി ജോർജ്ജും ഇടതുപക്ഷവും തമ്മിൽ കൂട്ടുകെട്ടാണെന്നും സതീശൻ ആരോപിച്ചു. സിപിഎമ്മുമായി  അദ്ദേഹം  ധാരണയുണ്ടാക്കിയിട്ടുണ്ട്. അറസ്റ്റ് ധാരണയുടെ ഭാഗമാണ്. അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  ഉപയോഗപ്പെടുത്താനാണ് സിപിഎം ശ്രമിച്ചത്. പിസി ജോർജിനെ കൊണ്ട് വർഗീയത പറയിപ്പിക്കുന്നത്  സംഘപരിവാർ അജണ്ടയാണെന്നും സതീശൻ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു