ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേ ഫലം ഇന്ന്

Published : Apr 23, 2016, 02:34 AM ISTUpdated : Oct 04, 2018, 11:28 PM IST
ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേ ഫലം ഇന്ന്

Synopsis

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് ഏഴര മുതല്‍ ഒന്‍പതര വരെയാണ്  ഫല  പ്രഖ്യാപനം.  വിശകലനവുമായി വിവിധ രംഗങ്ങളിലെ പ്രമുഖരും പങ്കുചേരും.  സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലായ ഫെബ്രുവരി 1 മുതല്‍ 12 വരെയായിരുന്നു ആദ്യ ഘട്ട സര്‍വ്വേ നടത്തിയത്. 

41ശതമാനം വോട്ടു നേടുന്ന ഇടതു മുന്നണി 77 മുതല്‍ 82 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്നായിരുന്നു ആദ്യ സര്‍വ്വേ ഫലം.  യുഡിഎഫിന്  37 % വോട്ടോടെ 55 മുതല്‍ 60 സീറ്റും, 18 %  വോട്ട് നേടുന്ന എന്‍ഡിഎയ്ക്ക് 3നും 5നു ഇടയില്‍ സീറ്റും ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിച്ചു.  ആദ്യ സര്‍വ്വേ നടന്ന് ഒരു മാസത്തിന് ശേഷം  മത്സരചിത്രം കൂടുതല്‍ വ്യക്തമാകുന്‌പോള്‍ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ ഇന്ന്  രാത്രി 7:30 വരെ കാത്തിരിക്കുക.

PREV
click me!