
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെസി അബുവിനെതിരെ പൊലീസ് കേസെടുത്തു. മതസ്‌പര്‍ദ്ധയും വര്‍ഗ്ഗീയ ധ്രുവീകരണവും സൃഷ്‌ടിക്കുന്നതിനെതിരായ വകുപ്പുകള്‍ ചുമത്തിയാണ് കോഴിക്കോട് നല്ലളം പൊലീസ് കേസെടുത്തിരിക്കുന്നത്. ബേപ്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആദം മുല്‍സിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ പൊതുയോഗത്തിലാണ് കെസിഅബു വിവാദ പ്രസംഗം നടത്തിയത്. ആദം മുല്‍സി ജയിക്കുകയാണെങ്കില്‍ കോഴിക്കോട് ഒരു മുസ്‍ലിം എംഎല്‍എ ഉണ്ടാകുമെന്നും എതിര്‍ സ്ഥാനാര്‍ത്ഥിയും ഇപ്പോള്‍ കോഴിക്കോട് മേയറുമായി വികെസി മമ്മദ് കോയ പരാജയപ്പെട്ട് തിരികെ മേയര്‍ സ്ഥാനത്തേക്ക് പോയാല്‍ കോഴിക്കോടിന് മുസ്‍ലിം മേയര്‍ സ്ഥാനം നിലനിര്‍ത്താനാകുമെന്നും കെസി അബു പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു മുസ്‍ലിം സംഘടനാ നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു കെസി അബുവിന്‍റെ പ്രസംഗം. മണ്ഡത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് അബുവിനെതിരെ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.