അപരന്‍മാര്‍ ഒഴിയാതെ മുന്നണികള്‍

Published : May 02, 2016, 02:13 PM ISTUpdated : Oct 04, 2018, 11:40 PM IST
അപരന്‍മാര്‍ ഒഴിയാതെ മുന്നണികള്‍

Synopsis

തിരുവന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നിട്ടും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ്. അപരന്മാരെ എല്ലാവരും ചേര്‍ന്ന് ഒഴിവാക്കണമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ബിഗ് ഡിബേറ്റില്‍ സുധീരനും കോടിയേരിയും കുമ്മനവും പറ‌ഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ അപരന്‍ ജനവിധിയെ സ്വാധീനിച്ച കുന്ദംകുളത്ത് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്‍ പിന്മാറിയത് സി.പി.ജോണിനും ഇടത് സ്ഥാനാര്‍ത്ഥി എ.സി.മൊയ്തീനും ആശ്വസമായി.

തിരുവനന്തപുരം സെന്‍ട്രലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാറിന് ആര്‍.ശിവകുമാറെന്നും പി.ജി.ശിവകുമാറെന്നും രണ്ട്  അപരന്മാരാണുള്ളത്. ഇതേ മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനും ഭീഷിണിയായി അപരനുണ്ട്. ഓട്ടോറിക്ഷ ചിഹ്നമാണ് ആന്റണി രാജുവിന് അനുവദിച്ചു കിട്ടിയിരിക്കുന്നത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി വി.മുരളീധരന് ആശങ്കയേറ്റി മുരളീധരനും യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.എ വാഹിദിന് ഭീഷണിയായി എന്‍.എ.വാഹിദുമുണ്ട്.

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ രമക്ക് രണ്ട് അപരകളാണ്. പത്രിക പിന്‍വലിക്കാതെ കെ.കെ രമയും ടി.പി.രമയും. കെ.കെ രമ എന്ന അപരയുടെ പേര് മാറ്റണമെന്ന് ആര്‍എംപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വരണാധികാരി ആവശ്യം തള്ളുകയായിരുന്നു. വടകരയിലെ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ക്കും അപരശല്യമുണ്ട്.

പൂഞ്ഞാറില്‍ ഇടത് വലത് സ്ഥാനാര്‍ത്ഥിക്കും സ്വതന്ത്രനായ പി.സി.ജോര്‍ജ്ജിനും അപരശല്യം ഒഴിഞ്ഞിട്ടില്ല. തൃപ്പൂണിത്തുറയില്‍ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് അതേ പേരില്‍ തന്നെ അപരന്‍ രംഗത്തുണ്ട്. വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!