അങ്കം ജയിക്കാന്‍ പോരാട്ടഭൂമിയില്‍ സ്ഥാനാര്‍ത്ഥികളുടെ ഭാര്യമാരും

Published : May 10, 2016, 03:46 PM ISTUpdated : Oct 05, 2018, 12:46 AM IST
അങ്കം ജയിക്കാന്‍ പോരാട്ടഭൂമിയില്‍  സ്ഥാനാര്‍ത്ഥികളുടെ  ഭാര്യമാരും

Synopsis

"ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം, ഓരോ വോട്ടും നിധി പോലെ വിലപ്പെട്ടത്. ഭര്‍ത്താവ് വോട്ട് തേടി പരക്കം പായുമ്പോള്‍ ഭാര്യയ്ക്ക് വെറുതെയിരിക്കാനാകുമോ?"കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നടന്‍ മുകേഷിന്‍റെ ഭാര്യയുടെ വാക്കുകളാണിത്. 

നര്‍ത്തകിയായ മേതില്‍ ദേവിക ഭര്‍ത്താവായ മുകേഷിന് വേണ്ടി തിരക്കുകള്‍ മാറ്റി വച്ച് സജീവ പ്രവര്‍ത്തനത്തിലാണ്. കുടുംബയോഗങ്ങളിലാണ് ദേവിക കൂടുതലും എത്തുന്നത്. പരിചിതമായ മുഖമായതിനാല്‍ ദേവിക ചെല്ലുന്നയിടത്തൊക്ക ആള്‍ക്കൂട്ടം തടിച്ച് കൂടുകയാണ്. 

ചവറയില്‍ തുടര്‍ച്ചയായ നാലാമങ്കത്തിനിറങ്ങുന്ന മന്ത്രി ഷിബു ബേബിജോണിന് വോട്ട് ചോദിച്ച് ഭാര്യ ആനിജോണും രംഗത്ത് സജീവമായി. ചവറ രാമന്‍ കുളങ്ങരയിലെ പരിചയക്കാരുടെ വീടുകളിലേക്കാണ് മന്ത്രി പത്നി വോട്ട് ചോദിച്ചെത്തിയത്. കഴി‍ഞ്ഞ നാല് തവണയും വോട്ട് ചോദിച്ച് ഇറങ്ങിയിട്ടുള്ളതായി പറഞ്ഞു. 

പ്രചാരണം അവസാനഘട്ടം എത്തിയതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് പിടിക്കാന്‍  ഭാര്യമാരും ഇറങ്ങി തുടങ്ങി. കുടുംബയോഗങ്ങളില്‍ പങ്കെടുത്തും നാട്ടുകാരുമായി പരിചയം പുതുക്കിയുമാണ് ഭാര്യമാരുടെ വോട്ട് പിടിത്തം. ഭാര്യമാരെ ഇറക്കി വോട്ട് കീശയിലാക്കാനുള്ള ശ്രമം ഫലിക്കുമോ എന്നത് കാത്തിരുന്നു കാണാം.

PREV
click me!