
കൊച്ചി: എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം അനില്‍കുമാറിന്‍റെ തെരഞ്ഞടുപ്പു പ്രചരണാര്‍ഥമാണ് വ്യത്യസ്തതോടെ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. എളമക്കര വനിതാകൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊച്ചി എളമക്കരയിലെ മൈതാനത്തിലായിരുന്നു പരിപാടി അരങ്ങേറിയത്. അഞ്ഞൂറിലധികം വനിതകളാണ് തിരുവാതിരക്ക് അണിനിരന്നത്.
മെഗാ തിരുലാതിരയിലൂടെ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച മാലതി ടീച്ചറായിരുന്നു പിന്നണിയില്‍ സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി പരിപാടി ഉദ്ഘടനം ചെയ്തു. സമൂഹത്തില്‍ പലയിടത്തും സത്രീകളെ മോശമായി ചിത്രീകരിക്കുന്നത് വര്‍ധിക്കുകയാണെന്നും വനിതകള്‍ പൊതുധാരയിലേക്ക് വരുന്നതിന്‍റെ സജീവ ചിത്രമാണിതെന്നും സുഭാഷിണി അലി പറഞ്ഞു. ഇടതു സ്ഥാനാര്‍ഥി എം അനില്‍കുമാറും പ്രചാരണത്തിന് ഇടവേള നല്‍കി പരിപാടി കാണാനെത്തി.