
തിരുവനന്തപുരം: യുഡിഎഫിനു ഭരണം കിട്ടിയാൽ ആരു മുഖ്യമന്ത്രിയാകുമെന്നുള്ളതു ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താൻ മുഖ്യമന്ത്രി ആവുകയോ ആകാതിരിക്കുകയോ ചെയ്യാമെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പിലെ ജയ, പരാജയങ്ങളിൽ എല്ലാവർക്കും കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടിക്ക് ഉത്തരവാദിത്തം കൂടുതലായിരിക്കും.
വെള്ളാപ്പള്ളി നടേശൻ സമുദായ നേതാവല്ല കച്ചവടക്കാരൻ മാത്രമാണെന്നു സുധീരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നു ചെന്നിത്തല കൂട്ടിചേര്‍ത്തു. കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ "നേതാവ്" എന്ന പരിപാടിയില്‍ ചെന്നിത്തല പറഞ്ഞു.