തരൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

anuraj a |  
Published : Apr 13, 2016, 08:24 AM ISTUpdated : Oct 05, 2018, 01:55 AM IST
തരൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

Synopsis

ഇടത് സ്ഥാനാര്‍ത്ഥി എ കെ ബാലന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടും യുഡിഎഫില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഭിന്നതയും ആശയക്കുഴപ്പവും. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ജേക്കബ് വിഭാഗത്തിന് കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തരൂര്‍ ഏറ്റെടുക്കുന്നത്. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രകാശനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. പാലക്കാട് ഡിസിസി നിര്‍ദ്ദേശത്തിന് കെപിസിസിയും പച്ചക്കൊടി കാണിച്ചുവെന്നാണ് വിവരം. പ്രകാശനോട് പ്രചാരണത്തിന് ഇറങ്ങാനും ഡിസിസി നിര്‍ദ്ദേശിച്ചു. അതേസമയം സീറ്റ് ഏറ്റെടുക്കുന്നതില്‍ കെപിസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജേക്കബ് ഗ്രൂപ്പിന് നല്‍കിയ സീറ്റില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അനൂപ് ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരെയെങ്കിലും ജേക്കബ് ഗ്രൂപ്പ് കെട്ടിയിറക്കിയാല്‍ പ്രകാശനെ വിമതനാക്കി നിര്‍ത്തുമെന്നാണ് ഡിസിസിയുടെ മുന്നറിയിപ്പ്. അങ്കമാലിക്ക് പിന്നാലെ തരൂരും പോകുന്നതില്‍ ജേക്കബ് ഗ്രൂപ്പിന് കടുത്ത പ്രതിഷേധമുണ്ട്. അങ്കമാലി നഷ്ടമായതില്‍ പാര്‍ട്ടി വിട്ട ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യുഡിഎഫ് പാളയത്തിലേക്ക് മടങ്ങിയെത്തതിന് പിന്നാലെയാണ് തരൂരിലെ വിവാദം.

PREV
click me!